WA Notify സ്വകാര്യതാ നയം

വാഷിംഗ്ടൺ സ്റ്റേറ്റിന്റെ ഔദ്യോഗിക എക്സ്പോഷർ അറിയിപ്പ് സാങ്കേതികവിദ്യയായ WA Notify (ഡബ്ള്യൂ.എ.നോട്ടിഫൈ)-ക്ക് ഈ സ്വകാര്യതാ നയം ബാധകമാണ്. Washington State Department of Health (DOH) (വാഷിംഗ്ടൺ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് (ഡി.ഒ.എച്ച്.)-ന്റെ മേൽനോട്ടത്തിലും അംഗീകാരത്തോടെയുമാണ് WA Notify തയ്യാറാക്കിയിരിക്കുന്നത്.

എന്തെല്ലാം വിവരങ്ങളാണ് ഞങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്?

ഇനിപ്പറയുന്ന സംഭവങ്ങളെക്കുറിച്ചുള്ള ഡാറ്റകൾ WA Notify -യിൽ അജ്ഞാതനാമകമായി ശേഖരിച്ചേക്കാം:

  • WA Notify ഡൗൺലോഡ് ചെയ്യുകയോ പ്രവർത്തനക്ഷമമാക്കുകയോ ചെയ്യുന്നു.
  • ഒരു എക്സ്പോഷർ നോട്ടിഫിക്കേഷൻ ലഭിക്കുന്നു.
  • ഒരു വെരിഫിക്കേഷൻ കോഡ് അല്ലെങ്കിൽ വെരിഫിക്കേഷൻ ലിങ്ക് സമർപ്പിക്കുന്നു.
  • പോസിറ്റീവ് ഉപയോക്താക്കൾക്കുവേണ്ടി മറ്റുള്ളവരെ അറിയിക്കാൻ തിരഞ്ഞെടുത്ത ക്രമരഹിതമായ കോഡുകൾ അപ്ലോഡ് ചെയ്യുന്നു.
  • ആപ്പിൽ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നു (ഡയഗ്നോസ്റ്റിക് ഡാറ്റ, ആപ്ലിക്കേഷൻ പെർഫോമൻസ് സ്റ്റാറ്റിസ്റ്റിക്സ് ഉൾപ്പെടെ).

WA Notify എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് DOH മുകളിൽ പറഞ്ഞ സംഭവ വിവരങ്ങൾ ഉപയോഗിക്കുന്നു. DOH ഈ ഡാറ്റ പൊതുജനാരോഗ്യ സ്ഥാപനങ്ങൾ, അല്ലെങ്കിൽ അംഗീകൃത ആരോഗ്യ അധികാരികൾ എന്നിവരുമായി പങ്കിട്ടേക്കാം. സ്റ്റാറ്റിസ്റ്റിക്കൽ അല്ലെങ്കിൽ ശാസ്ത്രീയ ഗവേഷണ ഉദ്ദേശ്യങ്ങൾക്കായി ഇത് ഒരു മൊത്തത്തിലുള്ള രൂപത്തിൽ ഉപയോഗിച്ചേക്കാം. ഈ വിവരങ്ങളിൽ ഏതെങ്കിലും വ്യക്തിഗത അല്ലെങ്കിൽ ലൊക്കേഷൻ വിവരങ്ങൾ ഉൾപ്പെടുന്നില്ല അല്ലെങ്കിൽ ഏതെങ്കിലും WA Notify ഉപയോക്താവിനെ തിരിച്ചറിയാൻ ഇത് ഉപയോഗിക്കാൻ കഴിയില്ല.

ഉപയോക്താവിന്റെ സ്വകാര്യതയ്ക്ക് മുൻഗണന നൽകി സംരക്ഷിക്കുന്നതിനുവേണ്ടി, Google-ന്റെയും Apple-ന്റെയും ഉദ്ദേശ്യവുമായി യോജിക്കുന്ന വിധത്തിൽ WA Notify രൂപകൽപ്പന ചെയ്തിരിക്കുന്നു. ടൂൾ ഉപയോഗിക്കുന്ന ആരെയും തിരിച്ചറിയാൻ കഴിയുന്ന ഡാറ്റ അടങ്ങിയിട്ടില്ലാത്ത ഇനിപ്പറയുന്ന ഡാറ്റ ഘടകങ്ങൾ WA Notify സൃഷ്ടിക്കുന്നു:

ക്രമരഹിതമായ കോഡുകൾ

  • WA Notify ഉപയോക്താക്കൾ സമ്പർക്കത്തിലായിരിക്കുമ്പോൾ അവരുടെ സ്മാർട്ട്ഫോണുകൾക്കിടയിൽ ബ്ലൂടൂത്ത് വഴി ഈ ക്രമരഹിതമായ കോഡുകൾ പങ്കിടുന്നു.
  • ഈ കോഡുകൾ താങ്കളുടെ സ്മാർട്ട്ഫോണിൽ ജനറേറ്റ് ചെയ്യുകയും സംഭരിക്കുകയും ചെയ്യുന്നു, WA Notify-യിലൂടെയല്ല.
  • കോവിഡ്-19-മായി സമ്പർക്കം പുലർത്താൻ സാധ്യതയുള്ള എക്സ്പോഷറുകൾ പരിശോധിക്കാൻ WA Notify-യെയും താങ്കളുടെ സ്മാർട്ട്ഫോണിനെയും അനുവദിക്കുന്നതിന് മാത്രമാണ് ഈ കോഡുകൾ ഉപയോഗിക്കുന്നത്.
  • ഈ ക്രമരഹിതമായ കോഡുകൾ പരമാവധി 14 ദിവസത്തേക്കാണ് സൂക്ഷിക്കുന്നത്.

വെരിഫിക്കേഷൻ കോഡുകളും ലിങ്കുകളും

  • കോവിഡ്-19 ബാധിച്ചിരിക്കാമെന്ന് WA Notify ഉപയോക്താക്കളെ വേഗത്തിലും അജ്ഞാതനാമകമായും അറിയിക്കുന്നതിന്, DOH-ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കോവിഡ്-19 പരിശോധനാ ഫലവുമായി ബന്ധപ്പെട്ട എല്ലാ ഫോൺ നമ്പറുകളിലേക്കും ഒരു വെരിഫിക്കേഷൻ ലിങ്ക് ഉപയോഗിച്ച് DOH ഒരു നോട്ടിഫിക്കേഷനും ഒപ്പം /അല്ലെങ്കിൽ ടെക്സ്റ്റ് മെസെജും അയയ്ക്കുന്നു.
    • നോട്ടിഫിക്കേഷനിൽ ടാപ് ചെയ്യുകയോ വെരിഫിക്കേഷൻ ലിങ്കിൽ ക്ലിക്കുചെയ്യുകയോ വഴി താങ്കളുടെ കോഡുകൾ പങ്കിടാൻ സാധിക്കും. ഇത് താങ്കളുടെ സമ്പർക്കത്തിലുണ്ടായിരുന്ന മറ്റ് WA Notify ഉപയോക്താക്കൾക്ക് അജ്ഞാതനാമകമായി മുന്നറിയിപ്പ് നൽകുകയാണ് ചെയ്യുന്നത്.
    • കോവിഡ്-19 പോസിറ്റീവ് ആയ എല്ലാവർക്കും വെരിഫിക്കേഷൻ ലിങ്ക് ഉപയോഗിച്ച് DOH ഒരു ടെക്സ്റ്റ് മെസേജ് അയയ്ക്കുന്നു, കാരണം ആരാണ് WA Notify ഉപയോഗിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. താങ്കൾ WA Notify ഉപയോഗിക്കുന്നില്ലെങ്കിൽ, താങ്കൾക്ക് താങ്കളുടെ ഫോണിലേക്ക് WA Notify ചേർക്കാം അല്ലെങ്കിൽ ഈ ടെക്സ്റ്റ് അവഗണിക്കാം.
    • നോട്ടിഫിക്കേഷനിൽ ടാപ് ചെയ്യണമോ അതോ മറ്റ് WA Notify ഉപയോക്താക്കളെ അജ്ഞാതനാമകമായി അലേർട്ട് ചെയ്യുന്നതിന് വെരിഫിക്കേഷൻ ലിങ്കിൽ ക്ലിക്കുചെയ്യണമോ എന്ന് താങ്കൾക്ക് തീരുമാനിക്കാം.
  • താങ്കൾ കോവിഡ്-19 പോസിറ്റീവ് ആണെങ്കിൽ, താങ്കളുടെ പ്രാദേശിക പൊതുജനാരോഗ്യ അതോറിറ്റിയിൽ നിന്നുള്ള ആരെങ്കിലും ബന്ധപ്പെടുകയും താങ്കൾ WA Notify ഉപയോഗിക്കുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്തേക്കാം. താങ്കൾക്ക് ഇതിനകം തന്നെ ഒരു വെരിഫിക്കേഷൻ ടെക്സ്റ്റ് മെസേജ് ലഭിച്ചില്ലെങ്കിൽ, WA Notify-ലേക്ക് പ്രവേശിക്കുന്നതിന് അവർ ഒരു വെരിഫിക്കേഷൻ കോഡോ ലിങ്കോ നൽകും.

ഉപയോഗ ലോഗുകൾ

  • ഏതാണ്ടെല്ലാ ആപ്ലിക്കേഷനിലും ഇന്റർനെറ്റ് സേവനത്തിലും ഉള്ളതുപോലെ, താങ്കൾ സേവനം ഉപയോഗിക്കുമ്പോൾ WA Notify സ്വയമേവ ലോഗുകൾ സൃഷ്ടിക്കുന്നു. ഈ ലോഗുകളിൽ താങ്കളുടെ സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള ചില വിവരങ്ങൾ ഉൾപ്പെടുന്നു. WA Notify-യുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിക്കുന്നത്.
  • ഈ ലോഗുകളിൽ ഇത്തരം കോഡുകളോ വെരിഫിക്കേഷൻ ലിങ്കുകളോ കോഡുകളോ ഉൾപ്പെടുന്നില്ല, ഏതെങ്കിലും തരത്തിലുള്ള കോഡ് താങ്കളിലേക്കോ താങ്കളുടെ സ്മാർട്ട്ഫോണിലേക്കോ തിരികെ ബന്ധിപ്പിക്കാൻ ഇത് ഉപയോഗിക്കാൻ കഴിയില്ല.
  • ഈ ലോഗുകൾ ജനറേറ്റ് ചെയ്ത് 14 ദിവസത്തിന് ശേഷം അവ യാന്ത്രികമായി ഇല്ലാതാക്കപ്പെടുന്നു.

അനലിറ്റിക്സ് ഡാറ്റ

  • കൂടുതൽ അനലിറ്റിക്സ് പ്രവർത്തനക്ഷമമാക്കാൻ താങ്കൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ആപ്ലിക്കേഷൻ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് പരിമിതമായ മൊത്തം ഡാറ്റ DOH-മായി പങ്കിടും.
  • ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ ഈ ഡാറ്റയിൽ ഉൾപ്പെടുന്നു. താങ്കളെ തിരിച്ചറിയാൻ ഉപയോഗിക്കാവുന്ന ഒരു വിവരവും ഇതിൽ ഉൾപ്പെടുന്നില്ല.
  • ആപ്ലിക്കേഷനിലെ അനലിറ്റിക്സ് പങ്കിടാനുള്ള സൗകര്യം ഓഫാക്കിക്കൊണ്ട് ഈ ഡാറ്റ പങ്കിടേണ്ടെന്ന് താങ്കൾക്ക് തീരുമാനിക്കാം.
  • രൂപകൽപ്പന പ്രകാരം, WA Notify താങ്കളുടെ സ്മാർട്ട്ഫോണിൽ നിന്ന് ലൊക്കേഷൻ ഡാറ്റ ശേഖരിക്കുന്നില്ല, താങ്കളെയോ താങ്കളുടെ സ്മാർട്ട്ഫോണിനെയോ ക്രമരഹിതമായ കോഡുകളുമായോ വെരിഫിക്കേഷൻ കോഡുകളുമായോ ബന്ധിപ്പിക്കുന്ന വിവരങ്ങൾ ശേഖരിക്കുകയോ പങ്കിടുകയോ ചെയ്യുന്നില്ല.

ഡയഗ്നോസ്റ്റിക് ഡാറ്റ

  • ഏതാണ്ടെല്ലാ ആപ്ലിക്കേഷനിലും ഇന്റർനെറ്റ് സേവനത്തിലും ഉള്ളതുപോലെ, താങ്കൾ സേവനം ഉപയോഗിക്കുമ്പോൾ WA Notify സ്വയമേവ ഡയഗ്നോസ്റ്റിക് ഡാറ്റ സൃഷ്ടിക്കുന്നു.
  • അതേ Apple/Google സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റ് എക്സ്പോഷർ നോട്ടിഫിക്കേഷൻ ആപ്ലിക്കേഷനുകൾ പോലെ Android WA Notify ആപ്ലിക്കേഷൻ Google വികസിപ്പിച്ചെടുത്തിട്ടുണ്ട്.
  • അതേ Apple/Google സാങ്കേതികവിദ്യ ഉപയോഗിച്ച് WA Notify-യിലെയും മറ്റ് എക്സ്പോഷർ നോട്ടിഫിക്കേഷൻ ആപ്പുകളിലെയും പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ Google ഈ വിവരങ്ങൾ ഉപയോഗിക്കുന്നു.
  • ഈ ഡയഗ്നോസ്റ്റിക് വിവരങ്ങളിൽ വ്യക്തിഗത അല്ലെങ്കിൽ ലൊക്കേഷൻ വിവരങ്ങളൊന്നും ഉൾപ്പെടുന്നില്ല അല്ലെങ്കിൽ ഏതെങ്കിലും WA Notify ഉപയോക്താവിനെ തിരിച്ചറിയാൻ ഇത് ഉപയോഗിക്കാൻ കഴിയില്ല.

താങ്കൾ ഒരു വെരിഫിക്കേഷൻ കോഡിനായി അഭ്യർത്ഥിക്കുമ്പോൾ എന്ത് സംഭവിക്കും?

ഒരു സെൽഫ് ടെസ്റ്റ് ഉപയോഗിച്ച് കോവിഡ്-19 പോസിറ്റീവ് ടെസ്റ്റ് നടത്തുന്ന WA Notify ഉപയോക്താക്കൾക്ക്, സാധ്യതയുള്ള എക്സ്പോഷർ സംബന്ധിച്ച് മറ്റ് WA Notify ഉപയോക്താക്കളെ അജ്ഞാതനാമകമായി അറിയിക്കുന്നതിന് WA Notify-യിൽ ഒരു വെരിഫിക്കേഷൻ കോഡ് അഭ്യർത്ഥിച്ചേക്കാം. ഒരു വെരിഫിക്കേഷൻ കോഡ് സ്വീകരിക്കുന്നതിന്, WA Notify ഉപയോക്താക്കൾ അവരുടെ പോസിറ്റീവ് പരിശോധനാ ഫലത്തിന്റെ തീയതിയും മൊബൈൽ ഫോൺ നമ്പറും എന്റർ ചെയ്യാണം. കോഡ് അഭ്യർത്ഥിക്കാൻ ഉപയോഗിക്കുന്ന അതേ ഉപകരണം തന്നെ വെരിഫിക്കേഷൻ കോഡ് എന്റർ ചെയ്യാനും സാധ്യതയുള്ള എക്സ്പോഷറിനെക്കുറിച്ച് മറ്റ് WA Notify ഉപയോക്താക്കളെ അജ്ഞാതനാമകമായി അലേർട്ട് ചെയ്യുന്നതിനുള്ള വെരിഫിക്കേഷൻ ലിങ്കിൽ ക്ലിക്കുചെയ്യാനും ഉപയോഗിക്കണം.

ഒരേ പരിശോധനാ ഫലത്തിന്റെ ഡ്യൂപ്ലിക്കേറ്റ് റിപ്പോർട്ടുകൾ തടയുന്നതിന്, WA Notify-യിൽ കോഡ് അഭ്യർത്ഥിക്കാൻ ഉപയോഗിക്കുന്ന ഫോൺ നമ്പറിന്റെ എൻക്രിപ്റ്റ് ചെയ്ത പതിപ്പ് 30 ദിവസം വരെ താൽക്കാലികമായി സൂക്ഷിക്കുന്നു. ഈ വിവരങ്ങളിൽ ഏതെങ്കിലും വ്യക്തിഗത അല്ലെങ്കിൽ ലൊക്കേഷൻ വിവരങ്ങൾ ഉൾപ്പെടുന്നില്ല അല്ലെങ്കിൽ ഏതെങ്കിലും WA Notify ഉപയോക്താവിനെ തിരിച്ചറിയാൻ ഇത് ഉപയോഗിക്കാൻ കഴിയില്ല.

എപ്പോഴാണ് ഞങ്ങൾ താങ്കളുടെ വിവരങ്ങൾ പങ്കിടുക?

താങ്കൾ ഒരു വെരിഫിക്കേഷൻ കോഡ് നൽകുകയോ വെരിഫിക്കേഷൻ ലിങ്ക് ക്ലിക്കുചെയ്യുകയോ ചെയ്യുന്നില്ലെങ്കിൽ, താങ്കളുടെ ഏതെങ്കിലും വിവരങ്ങൾ ഞങ്ങൾ സ്വമേധയാ ശേഖരിക്കുകയോ ആരുമായും പങ്കിടുകയോ ചെയ്യില്ല. താങ്കൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, WA Notify താങ്കളുടെ സ്മാർട്ട്ഫോണിന് സമീപമുള്ള മറ്റ് സ്മാർട്ട്ഫോണുകളുമായി താങ്കളുടെ ക്രമരഹിതമായ കോഡുകൾ പങ്കിടും. താങ്കളുടെ സ്മാർട്ട്ഫോണിലേക്ക് ആക്സസ് ഇല്ലാത്ത ഒരാൾക്ക് വെരിഫിക്കേഷൻ കോഡോ ലിങ്കോ വഴി താങ്കളുമായി തിരികെ ബന്ധപ്പെടാൻ കഴിയില്ല. WA Notify-യിൽ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും എന്താണെന്ന് അറിയുന്നതിന് ഈ പേജിന്റെ മുകളിലുള്ള "ഞങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന വിവരങ്ങൾ?" എന്ന വിഭാഗം അവലോകനം ചെയ്യുക.

താങ്കളുടെ വിവരങ്ങൾ ഞങ്ങൾ എങ്ങനെ പരിരക്ഷിക്കും?

WA Notify, Google-ന്റെയും Apple-ന്റെയും Exposure Notification (എക്സ്പോഷർ നോട്ടിഫിക്കേഷൻ) ഫ്രെയിംവർക്ക് ഉപയോഗിച്ച് ക്രമരഹിതമായ കോഡുകൾ പരിരക്ഷിക്കുന്നു, അതിൽ അവ എങ്ങനെ എൻക്രിപ്റ്റ് ചെയ്യാമെന്നും കൈമാറ്റം ചെയ്യാമെന്നും ഉള്ള പ്രത്യേക ആവശ്യകതകൾ ഉൾപ്പെടുന്നു. WA Notify താങ്കളുടെ ക്രമരഹിതമായ കോഡുകൾ സൂക്ഷിക്കുകയോ ജനറേറ്റുചെയ്യുകയോ ചെയ്യുന്നില്ല - എന്നാൽ താങ്കളുടെ സ്മാർട്ട്ഫോൺ അത് ചെയ്യുന്നു.

താങ്കളുടെ വിവരങ്ങൾക്ക് മേലുള്ള താങ്കളുടെ അവകാശങ്ങൾ

താങ്കളുടെ സ്മാർട്ട്ഫോണിലേക്ക് ആക്സസ് ചെയ്യാതെ വെരിഫിക്കേഷൻ കോഡും ആപ്ലിക്കേഷൻ ലോഗുകളും താങ്കളുമായി ബന്ധിപ്പിക്കാൻ കഴിയാത്തതിനാൽ, ഈ വിവരങ്ങൾ ആക്സസ് ചെയ്യാൻ DOH-ന് ഒരു മാർഗവുമില്ല. ഇക്കാരണത്താൽ, താങ്കൾ ചോദിക്കുകയാണെങ്കിൽ ഈ വിവരങ്ങൾ സുരക്ഷിതമായി നൽകാനോ ഇല്ലാതാക്കാനോ DOH-ന് കഴിയില്ല. WA Notify-യുടെ ഉപയോഗം താങ്കൾ നിയന്ത്രിക്കുന്നു. ഏത് സമയത്തും എക്സ്പോഷർ നോട്ടിഫിക്കേഷനുകൾ ഓഫാക്കാനോ താങ്കളുടെ സ്മാർട്ട്ഫോണിൽ സൂക്ഷിച്ചിരിക്കുന്ന എക്സ്പോഷർ ലോഗുകൾ ഇല്ലാതാക്കാനോ താങ്കളുടെ സ്മാർട്ട്ഫോൺ താങ്കളെ അനുവദിക്കണം. കൂടാതെ, താങ്കൾക്ക് എപ്പോൾ വേണമെങ്കിലും WA Notify അൺ-ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. താങ്കൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, സൂക്ഷിച്ചിരിക്കുന്ന എല്ലാ ക്രമരഹിതമായ കോഡുകളും ഇല്ലാതാക്കപ്പെടും.