Washington State Department of Health (DOH) ൽ നിന്ന് താങ്കൾക്ക് ഒരു ടെക്സ്റ്റ് അല്ലെങ്കിൽ ഫോൺ നോട്ടിഫിക്കേഷൻ ലഭിച്ചോ?
താങ്കൾക്ക് ഫോൺ വഴി ലഭിച്ചേക്കാവുന്ന രണ്ട് തരം ടെക്സ്റ്റ് മെസേജുകൾ / നോട്ടിഫിക്കേഷനുകൾ ഉണ്ട്.
പോസിറ്റീവ് കോവിഡ്-19 പരിശോധനയുടെ നോട്ടിഫിക്കേഷനുകൾ
Department of Health (ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത്) ന് റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കോവിഡ്-19 പരിശോധനാ ഫലവുമായി ബന്ധപ്പെട്ട എല്ലാ ഫോൺ നമ്പറുകളിലേക്കും ഒരു വെരിഫിക്കേഷൻ ലിങ്ക് ഉപയോഗിച്ച് DOH ഒരു നോട്ടിഫിക്കേഷൻ ഒപ്പം/അല്ലെങ്കിൽ ടെക്സ്റ്റ് മെസേജ് അയയ്ക്കുന്നു. ഈ നോട്ടിഫിക്കേഷൻ മറ്റ് WA Notify (ഡബ്ല്യു.എ. നോട്ടിഫൈ) ഉപയോക്താക്കളെ അവർ കോവിഡ്-19 ബാധിച്ചേക്കാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലായിരുന്നു എന്ന് അജ്ഞാതനാമകമായി എങ്ങനെ അറിയിക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രദാനം ചെയ്യുന്നത്.
താങ്കൾ ഒരു WA Notify ഉപയോക്താവാണെങ്കിൽ, സാധ്യമായ സമ്പർക്ക വിവരങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് അജ്ഞാതനാമകമായി മുന്നറിയിപ്പ് നൽകുന്നതിന് താങ്കൾ നോട്ടിഫിക്കേഷനിൽ ടാപ്പുചെയ്യുകയോ അല്ലെങ്കിൽ ടെക്സ്റ്റ് മെസേജിലെ ലിങ്കിൽ ക്ലിക്കു ചെയ്യുകയോ ചെയ്യുകയും WA Notifyയിലെ എല്ലാ ചുവടുകളും പിന്തുടരുകയും ചെയ്താൽ മാത്രം മതി,
താങ്കൾ ഒരു WA Notify ഉപയോക്താവല്ലെങ്കിൽ, താങ്കൾക്ക് ഈ ടെക്സ്റ്റ് അവഗണിക്കാം. താങ്കളുടെ ഫോണിലേക്ക് അത് എങ്ങനെ ചേർക്കാം എന്നതുൾപ്പെടെ WA Notify, യെ കുറിച്ച് കൂടുതലറിയാൻ താങ്കളാഗ്രഹിക്കുന്നു എങ്കിൽ, WANotify.org സന്ദർശിക്കുക.
ഒരു സെൽഫ് ടെസ്റ്റ് (അറ്റ്-ഹോം ടെസ്റ്റുകൾ എന്നും വിളിക്കുന്നു) ചെയ്ത് കോവിഡ് -19 ടെസ്റ്റ് പോസിറ്റീവ് ആയ WA Notify ഉപയോക്താക്കൾക്ക്, കോവിഡ്-19-ഉമായി തങ്ങൾ സമ്പർക്കം പുലർത്തിയിരിക്കാമെന്ന് മറ്റ് WA Notify ഉപയോക്താക്കളെ അജ്ഞാതനാമകമായി അറിയിക്കുന്നതിനായി ഒരു വെരിഫിക്കേഷൻ കോഡ് അഭ്യർത്ഥിക്കാം. “ഒരു സെൽഫ് ടെസ്റ്റിലൂടെ താങ്കൾ കോവിഡ്-19 പോസിറ്റീവ് ആണെങ്കിൽ മറ്റുള്ളവരെ എങ്ങനെ അറിയിക്കാം” എന്ന WANotify.org ലെ സെക്ഷൻ സന്ദർശിക്കുക.
സാധ്യമായ ഒരി കോവിഡ്-19 സമ്പർക്കത്തിന്റെ നോട്ടിഫിക്കേഷൻ
എക്സ്പോസ് ചെയ്യപ്പെട്ടേക്കാവുന്ന ഉപയോക്താക്കൾക്ക് WA Notify -യിൽ നിന്ന് ഒരു എക്സ്പോഷർ നോട്ടിഫിക്കേഷൻ ലഭിക്കും.
ടെക്സ്റ്റുകളും നോട്ടിഫിക്കേഷനുകളും എങ്ങനെയായിരിക്കും കാണപ്പെടുക?
നോട്ടിഫിക്കേഷന്റെ ചിത്രം

പോപ്പ്-അപ്പ് നോട്ടിഫിക്കേഷന്റെ ഉള്ളടക്കം
താങ്കളുടെ കോവിഡ്-19 രോഗനിർണ്ണയം പങ്കുവയ്ക്കുക
കോവിഡ്-19 ബാധിച്ചിരിക്കാമെന്ന് മറ്റുള്ളവരെ അജ്ഞാതനാമകമായി അറിയിക്കാൻ ഇവിടെ ടാപ് ചെയ്യുക. താങ്കളുടെ കമ്മ്യൂണിറ്റിയെ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്നതിനായി ഈ ചുവടുകൾ പാലിക്കുക. താങ്കളുടെ വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കപ്പെടുന്നതല്ല.
നോട്ടിഫിക്കേഷന്റെ ചിത്രം

നോട്ടിഫിക്കേഷന്റെ ഉള്ളടക്കം
Message from (Mensaje del) WA Dept. of Health:
This number was given for a recent COVID-19 test. If this phone uses WANotify AND belongs to the person tested, please click the link within 24 hours. Follow the steps to anonymously alert others who may have been exposed.
https://us-wa.en.expressly/v?c=8w5io5c38ipo24fc
Se dio este numéro para una prueba reciente de COVID-19. Si este teléfono usa WANotify Y es de quien se hizo la prueba, haga clic en el enlace en las próximas 24 horas. Siga los pasos para alertar anónimamente a quienes tal vez hayan sido expuestos.
NOT the person tested? Need more information? Visit wanotify.org/text
¿NO es quien se hizo la prueba? ¿Desea más información? Visite notificawa.org/texto
നോട്ടിഫിക്കേഷന്റെ ചിത്രം

നോട്ടിഫിക്കേഷന്റെ ഉള്ളടക്കം
Message from WA Dept. of Health:
If this phone uses WANotify AND belongs to the person tested, please click the link within 24 hours. Follow the steps to anonymously alert others who may have been exposed.
https://us-wa.en.expressly/v?c=5b56h13n80q9onll
NOT the person tested? Need more information? Visit wanotify.org/text.
നോട്ടിഫിക്കേഷന്റെ ചിത്രം

നോട്ടിഫിക്കേഷന്റെ ഉള്ളടക്കം
Mensaje del Departamento de Salud del Estado de Washington:
Si este teléfono usa WANotify Y es de quien se hizo la prueba, haga clic en el enlace en las próximas 24 horas. Siga los pasos alertar anónimamente a quienes tal vez hayan sido expuestos.
https://us-wa.en.expressly/v?c=dvo8iije3v33saoj
¿NO es quien se hizo la prueba? ¿Desea más información? Visite notificawa.org/texto.
എക്സ്പോഷർ നോട്ടിഫിക്കേഷന്റെ ചിത്രം

എക്സ്പോഷർ നോട്ടിഫിക്കേഷന്റെ ഉള്ളടക്കം
താങ്കൾ കോവിഡ്-19 ഉമായി സമ്പർക്കത്തിൽ വന്നിരിക്കാം
താങ്കൾ അടുത്തിടെ കോവിഡ്-19 പോസിറ്റീവ് ആയ ഒരാളുടെ സമീപത്തായിരുന്നു. താങ്കൾ ഇനി എന്ത് ചെയ്യാൻ പോകുന്നു എന്നത് പ്രധാനമാണ, സഹായിക്കാനായി ഞങ്ങൾ ഇവിടെയുണ്ട്. കൂടുതൽ അറിയാൻ ടാപ് ചെയ്യുക.
എനിക്ക് ഒരു ടെക്സ്റ്റോ നോട്ടിഫിക്കേഷനോ ലഭിച്ചാൽ ഞാൻ എന്തുചെയ്യണം?
WA Notify ഉപയോക്താക്കൾ ടെക്സ്റ്റിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ നോട്ടിഫിക്കേഷനിൽ ടാപ് ചെയ്യുകയോ ചെയ്ത് ആപ്പിൽ അവരുടെ ഫലങ്ങൾ അജ്ഞാതനാമകമായി സ്ഥിരീകരിക്കുന്നതിനുള്ള എല്ലാ ചുവടുകളും പാലിക്കേണ്ടതാണ്. ഇത് അടുത്തിടെ കോവിഡ്-19 മായി സമ്പർക്കം പുലർത്താൻ സാധ്യതയുള്ള മറ്റ് WA Notify ഉപയോക്താക്കൾക്ക് അജ്ഞാതമായി മുന്നറിയിപ്പ് നൽകുന്നു. WA Notify ഉപയോക്താക്കളെ അവരുടെ ഫലങ്ങൾ അജ്ഞാതനാമകമായി സ്ഥിരീകരിക്കാൻ അനുവദിക്കുന്നത് കോവിഡ് -19 വ്യാപനത്തിന്റെ വേഗത കുറയ്ക്കുന്നു. കേസ് അന്വേഷണ പ്രക്രിയാ വേളയിൽ പബ്ലിക് ഹെൽത്തിൽ നിന്ന് സമീപിക്കുകയും ഒരു വെരിഫിക്കേഷൻ ലിങ്ക് അല്ലെങ്കിൻ കോഡ് വാഗ്ദാനം ചെയ്യുകയും ചെയ്തേക്കാം.
ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ താങ്കളുടെ പ്രാഥമിക പരിചരണ ഡോക്ടറെയോ ടെസ്റ്റിംഗ് ദാതാവിനെയോ ദയവായി ബന്ധപ്പെടുക:
- താങ്കൾക്ക് ഒരു ടെക്സ്റ്റോ നോട്ടിഫിക്കേഷനോ ലഭിച്ചു, പക്ഷേ താങ്കളുടെ ഔദ്യോഗിക പരിശോധനാ ഫലങ്ങൾ ലഭിച്ചിട്ടില്ല
- താങ്കളുടെ പരിശോധനാ ഫലത്തെക്കുറിച്ച് താങ്കൾക്ക് ചോദ്യങ്ങളുണ്ട്
പൊതുവായ ചോദ്യങ്ങൾ
- ഞാൻ ആരാണെന്ന് WA Notify ക്ക് അറിയില്ലെങ്കിൽ, എനിക്ക് എങ്ങനെയാണ് ഒരു ടെക്സ്റ്റോ നോട്ടിഫിക്കേഷനോ ലഭിച്ചത്?
-
ടെക്സ്റ്റുകളും നോട്ടിഫിക്കേഷനുകളും DOH, ആണ് അയയ്ക്കുന്നത്, WA Notify അല്ല. WA Notify ആരാണ് ഉപയോഗിക്കുന്നത് എന്ന് ഞങ്ങൾക്ക് അറിയാത്തതിനാൽ കോവിഡ്-19 പോസിറ്റീവ് ടെസ്റ്റ് ചെയ്യുന്ന എല്ലാവർക്കും DOH ഒരു ടെക്സ്റ്റ് കൂടാതെ/അല്ലെങ്കിൽ ഒരു നോട്ടിഫിക്കേഷൻ അയയ്ക്കുന്നു. താങ്കൾ WA Notify ഉപയോഗിക്കുന്നില്ലെങ്കിൽ, താങ്കൾക്ക് ടെക്സ്റ്റും നോട്ടിഫിക്കേഷനും അവഗണിക്കാവുന്നതാണ്.
- ആർക്കാണ് ഒരു ടെക്സ്റ്റോ നോട്ടിഫിക്കേഷനോ അയക്കേണ്ടതെന്ന് DOH-ന് എങ്ങനെ അറിയാം?
-
നിയമപ്രകാരം, നിരവധി പകർച്ചവ്യാധികളിൽ നിന്നുള്ള പോസിറ്റീവ് പരിശോധനാ ഫലങ്ങൾ സമ്പർക്ക വിവരങ്ങൾ സഹിതം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണം എന്നുണ്ട്. രോഗത്തിന്റെ വ്യാപനം തടയുന്നതിനായി കേസ് അന്വേഷണങ്ങളും കോണ്ടാക്ട് ട്രേസിംഗും (ഇംഗ്ലീഷിൽ മാത്രം) നടത്തുന്നതിന് DOH ഈ വിവരങ്ങൾ ഉപയോഗിക്കുന്നു പോസിറ്റീവ് ടെസ്റ്റ് ചെയ്യുന്ന എല്ലാവരെയും അറിയിക്കുന്നത് WA Notify ഉപയോക്താക്കളെ വേഗത്തിൽ പ്രവർത്തിക്കാനും സാധ്യതയുള്ള സമ്പർക്കത്തെക്കുറിച്ച് അജ്ഞാതനാമകമായി മറ്റുള്ളവരെ അറിയിക്കാനും സഹായിക്കുന്നു.
- ഞാൻ WA Notifyഉപയോഗിക്കുന്നില്ല. എന്തിനാണ് നിങ്ങൾ എനിക്ക് ടെക്സ്റ്റ് ചെയ്തത്?
-
അടുത്തിടെ കോവിഡ്-19 പോസിറ്റീവ് ആയ ആളുകൾ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളിലേക്ക് DOH ഒരു ടെക്സ്റ്റ് മെസേജും ഒപ്പം/അല്ലെങ്കിൽ ഒരു പോപ്പ്-അപ്പ് നോട്ടിഫിക്കേഷനും അയയ്ക്കുന്നു.
ആരാണ് ടെസ്റ്റ് പോസിറ്റീവ് ആയതെന്ന് DOHന് മാത്രമേ അറിയൂ - ആരാണ് WA Notifyഉപയോഗിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല. എല്ലാവർക്കും ടെക്സ്റ്റുകൾ അയയ്ക്കുന്നതിലൂടെ, രോഗസാധ്യതയെ കുറിച്ച് അജ്ഞാതനാമകമായി മറ്റുള്ളവരെ അറിയിക്കാനും ജീവൻ രക്ഷിക്കാനും WA Notify ഉപയോക്താക്കളെ സഹായിക്കാൻ ഞങ്ങൾക്കാവും.
താങ്കൾ WA Notifyഉപയോഗിക്കുന്നില്ലെങ്കിൽ, ഒരു നടപടിയും ആവശ്യമില്ല. താങ്കളുടെ ഫോണിലേക്ക് അത് എങ്ങനെ ചേർക്കാം എന്നതുൾപ്പെടെ WA Notify, യെ കുറിച്ച് കൂടുതലറിയാൻ താങ്കളാഗ്രഹിക്കുന്നു എങ്കിൽ, WANotify.org സന്ദർശിക്കുക.
- ഏതു ഫോൺ നമ്പറിൽ നിന്നാണ് ടെക്സ്റ്റ് വരുന്നത്?
-
DOH അയയ്ക്കുന്ന നമ്പർ 1-844-986-3040 ആണ്.
- എനിക്ക് ഒരു നോട്ടിഫിക്കേഷനോ ടെക്സ്റ്റോ ലഭിച്ചു, പക്ഷേ ടെസ്റ്റ് ചെയ്യപ്പെട്ട വ്യക്തി ഒരു കുടുംബാംഗമോ വീട്ടിലെ അംഗമോ ആയിരുന്നു. ഞാൻ എന്തുചെയ്യും?
-
പോസിറ്റീവ് ടെസ്റ്റ് നടത്തിയ WA Notify ഉപയോക്താവ്, എക്സ്പോസ് ചെയ്യപ്പെട്ടേക്കാവുന്ന മറ്റുള്ളവരെ അജ്ഞാതനാമകമായി അലേർട്ട് ചെയ്യുന്നതിനുള്ള ചുവടുകൾ പാലിക്കണം. അതുകൊണ്ട് താങ്കളെ ഉദ്ദേശിച്ചിട്ടല്ലാത്ത ഏതെങ്കിലും ടെക്സ്റ്റുകളോ നോട്ടിഫിക്കേഷനുകളോ വന്നാൽ അത് താങ്കൾക്ക് അവഗണിക്കാവുന്നതാണ്.
താങ്കളുടെ കുടുംബാംഗങ്ങളോ വീട്ടിലെ അംഗമോ ഒരു WA Notify ഉപയോക്താവായിരിക്കുകയും, അവർക്ക് അവരുടെ പരിശോധനാ ഫലം WA Notify യിൽ സ്ഥിരീകരിക്കേണ്ടത് ആവശ്യമായിരിക്കുകയുമാണെങ്കിൽ, അതിനായി അവർക്ക് WANotify.org. എന്നതിലെ “ഒരു സെൽഫ് ടെസ്റ്റിലൂടെ താങ്കൾ കോവിഡ്-19 പോസിറ്റീവ് ആണെങ്കിൽ മറ്റുള്ളവരെ എങ്ങനെ അറിയിക്കാം” എന്ന സെക്ഷനിലുള്ള ചുവടുകൾ പാലിക്കാവുന്നതാണ്.
- നോട്ടിഫിക്കേഷൻ ടാപ്പുചെയ്യുന്നതിനോ വെരിഫിക്കേഷൻ ലിങ്ക് ആക്ടിവേറ്റ് ചെയ്യുന്നതിനോ എനിക്ക് എത്ര സമയം വേണം?
-
WA Notify-യിൽ മറ്റുള്ളവരെ അറിയിക്കുന്നതിനുള്ള ഘട്ടങ്ങൾ പിന്തുടരുന്നതിന് നോട്ടിഫിക്കേഷൻ അല്ലെങ്കിൽ ടെക്സ്റ്റ് മെസേജ് ലഭിച്ചതിന് ശേഷം താങ്കൾക്ക് 24 മണിക്കൂർ സമയമുണ്ട്. താങ്കൾക്ക് ആ സമയത്തിനുള്ളിൽ നോട്ടിഫിക്കേഷൻ ടാപ്പുചെയ്യാനോ വെരിഫിക്കേഷൻ ലിങ്കിൽ ക്ലിക്കുചെയ്യാനോ കഴിയുന്നില്ലെങ്കിൽ WANotify.org എന്നതിലെ “ഒരു സെൽഫ് ടെസ്റ്റിലൂടെ താങ്കൾ കോവിഡ്-19 പോസിറ്റീവ് ആണെങ്കിൽ മറ്റുള്ളവരെ എങ്ങനെ അറിയിക്കാം”സെക്ഷനിലുള്ള WA Notify ചുവടുകൾ പാലിച്ചുകൊണ്ട് താങ്കൾക്ക് ഒരു വെരിഫിക്കേഷൻ കോഡ് അഭ്യർത്ഥിക്കാവുന്നതാണ്.
- WA Notify യിൽ ഒരു വെരിഫിക്കേഷൻ ലിങ്ക് ആക്ടിവേറ്റ് ചെയ്യുന്നതിന് ഒന്നിൽ കൂടുതൽ ആളുകൾക്ക് ടെക്സ്റ്റ് അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ഉപയോഗിക്കാൻ കഴിയുമോ?
-
ഇല്ല. താങ്കളുടെ കുടുംബാംഗങ്ങളോ വീട്ടിലെ അംഗമോ ഒരു WA Notify ഉപയോക്താവായിരിക്കുകയും, അവർക്ക് അവരുടെ പരിശോധനാ ഫലം WA Notify യിൽ സ്ഥിരീകരിക്കേണ്ടത് ആവശ്യമായിരിക്കുകയുമാണെങ്കിൽ, അതിനായി അവർക്ക്” WANotify.org എന്നതിലെ “ഒരു സെൽഫ് ടെസ്റ്റിലൂടെ താങ്കൾ കോവിഡ്-19 പോസിറ്റീവ് ആണെങ്കിൽ മറ്റുള്ളവരെ എങ്ങനെ അറിയിക്കാം” എന്ന സെക്ഷനിലുള്ള ചുവടുകൾ പാലിക്കാവുന്നതാണ്.
- WA Notify-ൽ എന്റെ എക്സ്പോഷർ തീയതി ഞാൻ എങ്ങനെ കണ്ടെത്തും?
-
ഒരു iPhone-ൽ:
- Settings (സെറ്റിങ്സ്)-ലേക്ക് പോകുക
- Exposure Notifications (എക്സ്പോഷർ നോട്ടിഫിക്കേഷൻ) തിരഞ്ഞെടുക്കുക അല്ലെങ്കിൽ സെർച്ച് ബാറിൽ Exposure Notifications (എക്സ്പോഷർ നോട്ടിഫിക്കേഷൻ) എന്ന് നൽകുക
- "താങ്കൾക്ക് കോവിഡ്-19 ബാധിച്ചിരിക്കാം" എന്നതിന് കീഴിൽ സാധ്യമായ സമ്പർക്കത്തിന്റെ ഏകദേശ തീയതി കാണിക്കും
ഒരു Android-ൽ:
- WA Notify ആപ്പ് തുറക്കുക
- “Possible exposure reported” ("സാധ്യതയുള്ള എക്സ്പോഷർ റിപ്പോർട്ട്") എന്നതിന് കീഴിൽ See Details (വിശദാംശങ്ങൾ കാണുക) എന്നത് തിരഞ്ഞെടുക്കുക
- സാധ്യമായ എക്സ്പോഷറിന്റെ താങ്കളുടെ ഏകദേശ തീയതി “Possible Exposure Date” ("സാധ്യമായ എക്സ്പോഷർ തീയതി") എന്നതിന് കീഴിൽ കാണിക്കും