വാഷിംഗ്ടൺ Exposure Notifications - WA Notify

സാധ്യതയുള്ള കോവിഡ് -19 എക്സ്പോഷറുകളെ കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് താങ്കളുടെ സ്മാർട്ട്ഫോണിലേക്ക് ചേർക്കാൻ കഴിയുന്ന ഒരു സൗജന്യ ടൂളാണ് WA Notify (ഡബ്ല്യു.എ.നോട്ടിഫൈ) (വാഷിംഗ്ടൺ Exposure Notifications (എക്സ്പോഷർ നോട്ടിഫിക്കേഷനുകൾ) എന്നും അറിയപ്പെടുന്നു). ഇത് പൂർണ്ണമായും സ്വകാര്യമാണ്, ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യുന്നില്ല, താങ്കൾ എവിടെ പോകുന്നുവെന്ന് ട്രാക്കുചെയ്യുന്നില്ല.

WA Notify എന്റെ ഫോണിലേക്ക് എങ്ങനെ ചേർക്കാം?

Apple logo

ഒരു iPhone ൽ സെറ്റിങ്സിൽ Exposure Notifications പ്രവർത്തനക്ഷമമാക്കുന്നതിന്:

 • Settings (സെറ്റിങ്സ്)-ലേക്ക് പോകുക
 • Exposure Notifications (എക്സ്പോഷർ നോട്ടിഫിക്കേഷനുകൾ)-ക്കായി താഴേക്ക് സ്ക്രോൾ ചെയ്യുക
 • “Turn On Exposure Notifications” ("എക്സ്പോഷർ നോട്ടിഫിക്കേഷനുകൾ ഓൺ ചെയ്യുക") എന്നതിൽ ക്ലിക്കുചെയ്യുക
 • യുണൈറ്റഡ് സ്റ്റേറ്റ്സ് തിരഞ്ഞെടുക്കുക
 • വാഷിംഗ്ടൺ തിരഞ്ഞെടുക്കുക
Android logo

ഒരു Android ഫോണിൽ:

Android അല്ലെങ്കിൽ iPhone-നായി, ക്യു.ആർ. കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ WA Notify താങ്കളുടെ ഫോണിലേക്ക് ചേർക്കുക.

WA Notify QR code

ഇത് എങ്ങനെ പ്രവർത്തിക്കുന്നു?

താങ്കൾ WA Notify പ്രവർത്തനക്ഷമമാക്കുമ്പോൾ, WA Notify പ്രവർത്തനക്ഷമമാക്കിയിട്ടുള്ള താങ്കളുടെ അടുത്തുള്ള ആളുകളുടെ ഫോണുകളുമായി താങ്കളുടെ ഫോൺ ക്രമമല്ലാതെയും അജ്ഞാതനാമകവുമായ കോഡുകൾ കൈമാറ്റം ചെയ്യുന്നു. താങ്കളെക്കുറിച്ചുള്ള ഒരു വിവരവും വെളിപ്പെടുത്താതെ ഈ കോഡുകൾ കൈമാറുന്നതിന് സിസ്റ്റം സ്വകാര്യത പരിരക്ഷിക്കുന്ന ലോ എനർജി ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. അടുത്തിടെ താങ്കളുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്ന മറ്റൊരു WA Notify ഉപയോക്താവിന് പിന്നീട് കോവിഡ്-19 പോസിറ്റീവ് ടെസ്റ്റ് നടത്തുകയും അജ്ഞാതനാമകമായി മറ്റുള്ളവരെ അറിയിക്കുന്നതിനുള്ള ചുവടുകൾ പാലിക്കുകയും ചെയ്യുകയാണെങ്കിൽ, താങ്കൾക്ക് ഒരു അലേർട്ട് ലഭിക്കും. ഇത് താങ്കൾക്ക് ആവശ്യമായ പരിചരണം വേഗത്തിൽ നേടാൻ താങ്കളെ അനുവദിക്കുകയും താങ്കളുടെ ചുറ്റുമുള്ള ആളുകളിലേക്ക് കോവിഡ് -19 പടരുന്നത് തടയാൻ സഹായിക്കുകയും ചെയ്യുന്നു.

ഒരു അൽഗോരിതം താങ്കൾക്ക് മുന്നറിയിപ്പ് നൽകേണ്ട ആവശ്യമില്ലാത്തത്ര സുരക്ഷിതമായതോ അകലത്തിലുള്ളതോ ആയവയിൽ നിന്ന് കോവിഡ്-19 പകരാൻ സാധ്യതയുള്ള സംഭവങ്ങൾ തിരിച്ചറിയാൻ ഗണിതം നടത്തുന്നു. താങ്കൾ സമ്പർക്കം പുലർത്തിയിരിക്കാൻ സാധ്യതയുണ്ടെങ്കിൽ മാത്രമേ WA Notify താങ്കൾക്ക് മുന്നറിയിപ്പ് നൽകുകയുള്ളൂ. അതിനാൽ മുന്നറിയിപ്പ് ലഭിക്കുന്നില്ല എന്നത് ഒരു നല്ല വാർത്തയാണ്.

WA Notify 30-ലധികം ഭാഷകളിൽ ലഭ്യമാണ്.

Image
WA Notify Flow Chart - Click to Read as PDF

എന്റെ സ്വകാര്യത എങ്ങനെ സംരക്ഷിക്കപ്പെടും?

താങ്കളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള Google Apple Exposure Notification സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് WA Notify -യുടെ പ്രവർത്തനം. ഏതെങ്കിലും സ്ഥലമോ വ്യക്തിഗത ഡാറ്റയോ ശേഖരിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യാതെ ഇത് പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നു. ഫലപ്രദമായി പ്രവർത്തിക്കാൻ താങ്കൾ ആരാണെന്നോ എവിടെയാണെന്നോ WA Notify -ക്ക് അറിയേണ്ടതില്ല. ബ്ലൂടൂത്തിന്റെ തീരെ ചെറിയ പങ്കുമാത്രം ഉപയോഗിക്കുന്നതിനാൽ, അത് താങ്കളുടെ ബാറ്ററിയെ ബാധിക്കില്ല.

പങ്കാളിത്തം തികച്ചും സ്വമേധയാ ഉള്ളതാണ്. ഉപയോക്താക്കൾക്ക് ഏതു സമയത്തും അതിനുള്ളിലേക്ക് കടക്കുകയോ പുറത്തുപോവുകയോ ചെയ്യാം. ഉപയോക്താവിന്റെ സ്വകാര്യത എങ്ങനെ പരിരക്ഷിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, WA Notify സ്വകാര്യതാ നയം കാണുക.

നോട്ടിഫിക്കേഷനുകൾ എങ്ങനെയിരിക്കും?

താങ്കൾക്ക് രണ്ട് തരം നോട്ടിഫിക്കേഷനുകൾ ലഭിച്ചേക്കാം. പോസിറ്റീവ് ടെസ്റ്റ് ചെയ്യുന്നവർക്ക് ഒരു വെരിഫിക്കേഷൻ ലിങ്ക് ടെക്സ്റ്റ് മെസേജും ഒപ്പം/അല്ലെങ്കിൽ ഒരു പോപ്പ്-അപ്പ് നോട്ടിഫിക്കേഷനും ലഭിക്കും. എക്സ്പോസ് ചെയ്യപ്പെട്ടേക്കാവുന്ന ഉപയോക്താക്കൾക്ക് WA Notify -യിൽ നിന്ന് ഒരു എക്സ്പോഷർ നോട്ടിഫിക്കേഷൻ ലഭിക്കും. ഈ നോട്ടിഫിക്കേഷനുകളെക്കുറിച്ച് കൂടുതലറിയുക, അവ എങ്ങനെയിരിക്കുന്നുവെന്ന് കാണുക.

WA Notify എങ്ങനെ സഹായിക്കും?

എക്സ്പോഷർ നോട്ടിഫിക്കേഷനുകൾ എത്രത്തോളം കൂടുതൽ ആളുകൾ ഉപയോഗിക്കുന്നോ, അത്രത്തോളം കൂടുതൽ പ്രയോജനം നേടുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വാഷിംഗ്ടൺ സ്റ്റേറ്റിലെ മൂന്ന് കൗണ്ടികളെ അടിസ്ഥാനമാക്കിയുള്ള മോഡലുകൾ കാണിക്കുന്നത്, WA Notify ഉപയോഗിക്കുന്ന കുറച്ച് ആളുകൾ പോലും അണുബാധകളും മരണങ്ങളും കുറയ്ക്കുമെന്നാണ്. വാക്സിൻ എടുക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുന്നതുവഴി നമുക്ക് ജീവൻ രക്ഷിക്കാൻ കഴിയും. ഞങ്ങൾ വ്യക്തിഗത സംഭവങ്ങൾ പുനരാരംഭിക്കുമ്പോൾ, WA Notify പരിരക്ഷയുടെ ഒരു അധിക പാളിയാണ് താങ്കൾക്ക് നൽകുന്നത്. താങ്കളെയും താങ്കളുടെ ചുറ്റുമുള്ളവരെയും സുരക്ഷിതമായി നിലനിർത്താൻ താങ്കൾക്ക് ചെയ്യാൻ കഴിയുന്ന മറ്റൊരു കാര്യം കൂടിയാണിത്.

സെൽഫ് ടെസ്റ്റിലൂടെ കോവിഡ്-19 പോസിറ്റീവ് ആണെങ്കിൽ മറ്റുള്ളവരെ എങ്ങനെ അറിയിക്കാം

ഒരു സെൽഫ് ടെസ്റ്റ് കിറ്റ് (അറ്റ്-ഹോം ടെസ്റ്റുകൾ എന്നും വിളിക്കുന്നു) ഉപയോഗിക്കുകയും കോവിഡ് -19 പോസിറ്റീവ് ടെസ്റ്റ് നടത്തുകയും ചെയ്യുന്ന ഉപയോക്താക്കൾക്ക്, കോവിഡ് -19 സമ്പർക്കമുണ്ടായിരിക്കാമെന്ന് മറ്റ് WA Notify ഉപയോക്താക്കളെ അജ്ഞാതനാമകമായി അറിയിക്കുന്നതിനുള്ള ഒരു വെരിഫിക്കേഷൻ കോഡിന് അഭ്യർത്ഥിക്കാം.

Apple logo

ഒരു iPhone-ൽ:

 • സെറ്റിങ്സിലേക്ക് പോവുക, Exposure Notifications തുറക്കുക.
 • “Share a COVID-19 Diagnosis” ("ഒരു കോവിഡ്-19 രോഗനിർണ്ണയം പങ്കിടുക") തിരഞ്ഞെടുക്കുക.
 • “Continue”("തുടരുക") തിരഞ്ഞെടുക്കുക.
 • ഒരു കോഡ് നൽകുന്നതിനുള്ള ഓപ്ഷൻ താങ്കൾ കാണുകയാണെങ്കിൽ, "Didn’t get a code? (ഒരു കോഡ് കിട്ടിയില്ലേ) Visit WA State Dept. of Health Website.”ഡബ്ല്യൂ.എ.സ്റ്റേറ്റ് ഡിപ്പാർട്ട് മെന്റ് ഓഫ് ഹെൽത്ത് വെബ് സൈറ്റ് സന്ദർശിക്കുക എന്നത് തിരഞ്ഞെടുക്കുക. താങ്കളുടെ കോഡ് നൽകുന്നതിനുള്ള ഒരു ഓപ്ഷൻ കാണുന്നില്ലെങ്കിൽ, അടുത്ത ചുവടിലേക്ക് പോകുക.
 • WA Notify ഉപയോഗിക്കുന്ന താങ്കളുടെ ഉപകരണത്തിന്റെ ഫോൺ നമ്പറും താങ്കളുടെ പോസിറ്റീവ് കോവിഡ്-19 ടെസ്റ്റിന്റെ തീയതിയും നൽകുക.
 • “Continue”("തുടരുക") തിരഞ്ഞെടുക്കുക.
Android logo

ഒരു Android ഫോണിൽ:

 • WA Notify തുറക്കുകയും, “Share your test result to help stop the spread of COVID-19” ("കോവിഡ്-19 ന്റെ വ്യാപനം തടയാൻ സഹായിക്കുന്നതിന് താങ്കളുടെ പരിശോധനാ ഫലം പങ്കിടുക") തിരഞ്ഞെടുക്കുകയും ചെയ്യുക.
 • “Continue” ("തുടരുക") തിരഞ്ഞെടുക്കുക, തുടർന്ന് “I need a code” ("എനിക്ക് ഒരു കോഡ് ആവശ്യമാണ്") തിരഞ്ഞെടുക്കുക.
 • WA Notify ഉപയോഗിക്കുന്ന താങ്കളുടെ ഉപകരണത്തിന്റെ ഫോൺ നമ്പറും താങ്കളുടെ പോസിറ്റീവ് കോവിഡ്-19 ടെസ്റ്റിന്റെ തീയതിയും നൽകുക.
 • “Send Code” ("കോഡ് അയയ്ക്കുക") തിരഞ്ഞെടുക്കുക.

താങ്കളുടെ വെരിഫിക്കേഷൻ ലിങ്കിനൊപ്പം ഒരു പോപ്പ്-അപ്പ് നോട്ടിഫിക്കേഷനും ടെക്സ്റ്റ് മെസേജും താങ്കൾക്ക് ലഭിക്കും. സാധ്യമായ എക്സ്പോഷറിനെ കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് അജ്ഞാതനാമകമായി മുന്നറിയിപ്പ് നൽകുന്നതിനായി WA Notify-ലെ ചുവടുകൾ പാലിക്കുന്നതിന് താങ്കൾ അറിയിപ്പ് ടാപ്പുചെയ്യുക അല്ലെങ്കിൽ ടെക്സ്റ്റ് മെസേജിലെ ലിങ്ക് ക്ലിക്കുചെയ്യുക മാത്രം ചെയ്താൽ മതി.

WA Notify-ൽ ഒരു വെരിഫിക്കേഷൻ കോഡിനായി അഭ്യർത്ഥിക്കാൻ താങ്കൾക്ക് കഴിയുന്നില്ലെങ്കിൽ, താങ്കൾ സംസ്ഥാന കോവിഡ് -19 ഹോട്ട് ലൈൻ, 1-800-525-0127 എന്ന നമ്പറിലേക്ക് വിളിക്കണം, തുടർന്ന് #അമർത്തുക, താങ്കൾ ഒരു WA Notify ഉപയോക്താവാണെന്ന് ഹോട്ട് ലൈൻ സ്റ്റാഫിനെ അറിയിക്കുക. മറ്റ് WA Notify ഉപയോക്താക്കളെ അവർ സമ്പർക്കത്തിലേർപ്പെട്ടിരിക്കാമെന്ന് അറിയിക്കാൻ താങ്കൾക്ക് ഉപയോഗിക്കാവുന്ന ഒരു വെരിഫിക്കേഷൻ ലിങ്ക് ഹോട്ട്​ലൈൻ ജീവനക്കാർക്ക് താങ്കൾക്ക് നൽകാൻ കഴിയും.

താങ്കളുടെ പോസിറ്റീവ് സെൽഫ്-ടെസ്റ്റ് കോവിഡ്-19 പരിശോധനാ ഫലങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം

സെൽഫ് ടെസ്റ്റ് കിറ്റ് (അറ്റ്-ഹോം ടെസ്റ്റുകൾ എന്നും വിളിക്കുന്നു) ഉപയോഗിക്കുന്നവർക്കും കോവിഡ്-19 ടെസ്റ്റ് പോസിറ്റീവായവർക്കും WA Notify-ക്ക് പുറത്തുള്ള DOH-ന് പോസിറ്റീവ് ഫലങ്ങൾ റിപ്പോര്ട്ട് ചെയ്യാം. ഒരു പോസിറ്റീവ് ടെസ്റ്റ് ഫലം എങ്ങനെ റിപ്പോർട്ട് ചെയ്യാം എന്നതിനെക്കുറിച്ചുള്ള നിലവിലെ മാർഗ്ഗനിർദ്ദേശത്തിനായി, കോവിഡ് -19-നുള്ള DOH ടെസ്റ്റിംഗ് പേജ് കാണുക. (ഇംഗ്ലീഷിൽ മാത്രം)

സൗജന്യ സെൽഫ് ടെസ്റ്റ് കിറ്റുകൾ Say Yes (സേ യെസ് COVID Test (കോവിഡ് ടെസ്റ്റ്) ൽ നിന്ന് ലഭ്യമാണ് (ഇംഗ്ലീഷിൽ മാത്രം).

DOH-ന്റെ താങ്കൾ കോവിഡ്-19 പോസിറ്റീവ് ആണെങ്കിൽ എന്തുചെയ്യണം എന്നതിൽ അധിക മാർഗ്ഗനിർദ്ദേശങ്ങൾ കണ്ടെത്താൻ കഴിയും.

ദയവായി ശ്രദ്ധിക്കുക: WA Notify എന്നത് എക്സ്പോഷർ അറിയിപ്പിനുള്ള ഒരു ടൂൾ ആണ്. ഉപയോക്താക്കൾക്ക് അവരുടെ പരിശോധനാ ഫലങ്ങൾ DOH-ന് റിപ്പോർട്ട് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്​തതല്ല ഇത്. DOH-ലേക്ക് ഫലങ്ങൾ റിപ്പോർട്ടുചെയ്യുന്നത് WA Notify ആപ്ലിക്കേഷൻ സിസ്റ്റത്തിന് പുറത്താണ്.

എന്തുകൊണ്ടാണ് കോൺടാക്റ്റ് ട്രേസിംഗും WA Notify-യും നമുക്ക് ആവശ്യമാകുന്നത്?

കോൺടാക്റ്റ് ട്രേസിംഗ് എന്നത് പതിറ്റാണ്ടുകളായി ഫലപ്രദമായ പൊതുജനാരോഗ്യ ഇടപെടലാണ്. WA Notify ഈ പ്രവൃത്തിയെ അജ്ഞാതനാമകമായി പിന്തുണയ്ക്കുന്നു. ഒരു ഉദാഹരണം ഇതാ: താങ്കൾക്ക് കോവിഡ്-19 പോസിറ്റീവ് ആണെങ്കിൽ, പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ താങ്കളെ വിളിക്കുകയും താങ്കളുടെ സമീപകാലത്തെ അടുത്ത സമ്പർക്കങ്ങൾ പങ്കിടാൻ ആവശ്യപ്പെടുകയും ചെയ്തേക്കാം. താങ്കൾക്ക് ഒരു ബസ്സിൽ അടുത്തിരുന്ന ഒരു അപരിചിതന്റെ പേര് പറയാൻ കഴിയില്ല. താങ്കൾ രണ്ടുപേരും WA Notify ഉപയോഗിക്കുകയാണെങ്കിൽ, ബസ്സിൽ നിന്നുള്ള അപരിചിതന് സാധ്യമായ സമ്പർക്കത്തെക്കുറിച്ച് അജ്ഞാതനാമകമായി മുന്നറിയിപ്പ് നൽകാനും അവരുടെ സുഹൃത്തുക്കളിലേക്കും കുടുംബത്തിലേക്കും കോവിഡ് -19 പടരുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും കഴിയും. വാക്സിനുകൾ എടുക്കുന്നതും മാസ്ക് ധരിക്കുന്നതും കോവിഡ്-19 ന്റെ വ്യാപനം തടയാൻ സഹായിക്കുന്നു, ഒരുമിച്ചാകുമ്പോൾ അവ കൂടുതൽ ഫലപ്രദമാണ്.

ഞാൻ WA Notify ഉപയോഗിക്കുന്നത് തുടരേണ്ടതുണ്ടോ അല്ലെങ്കിൽ എനിക്ക് ഇപ്പോൾ അത് ഓഫാക്കാമോ?

WA Notify അവരുടെ ഫോണിൽ ഓഫാക്കാതെ ആക്റ്റീവ് ആക്കി നിലനിർത്താൻ ഞങ്ങൾ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു. നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്യുമ്പോൾ, താങ്കളോടൊപ്പം ഒരു അധിക സംരക്ഷണ പാളിയായി WA Notify ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഞാൻ വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിൽ എനിക്ക് WA Notify ആവശ്യമുണ്ടോ?

ഉണ്ട്! വാഷിംഗ്ടൺ സ്റ്റേറ്റ് കുറച്ചുകാലത്തേക്ക് കോവിഡ്-19 കൈകാര്യം ചെയ്യും. വാക്സിനുകൾ എത്രത്തോളം ഫലപ്രദമാണ്, പുതിയ കോവിഡ്-19 വേരിയന്റുകളിൽ നിന്ന് വാക്സിനുകൾ എത്രത്തോളം നന്നായി സംരക്ഷിക്കുന്നു എന്നിങ്ങനെ വൈറസിനെക്കുറിച്ച് ഞങ്ങൾ ഇപ്പോഴും നിരവധി കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. വാക്​സിനേഷൻ എടുത്ത ആളുകൾക്ക് അപകടസാധ്യത കുറവാണെങ്കിലും, പൂർണ്ണമായും വാക്​സിനേഷൻ എടുത്ത വ്യക്തികൾക്കും ഇപ്പോഴും കോവിഡ് -19 ബാധിക്കുകയും പടരുകയും ചെയ്യുമെന്ന് ഞങ്ങൾക്കറിയാം. കൂടാതെ, ഇപ്പോഴും വാക്സിനേഷൻ എടുക്കാത്തവർ ധാരാളമുണ്ടെന്ന് ഞങ്ങൾക്കറിയാം. ഈ കാരണങ്ങളാൽ, കോവിഡ് -19 ന്റെ വ്യാപനം തടയാൻ സഹായിക്കുന്നതിന് എല്ലാ വാഷിംഗ്ടൺ നിവാസികളെയും അവരുടെ ഫോണുകളിൽ WA Notify സജീവമാക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.

WA Notify-യെ കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കാൻ സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?

സോഷ്യൽ മീഡിയ മെസേജിംഗ്, പോസ്റ്ററുകൾ, റേഡിയോ, ടിവി സാമ്പിൾ പരസ്യങ്ങൾ എന്നിവയ്ക്കായി ഞങ്ങളുടെ WA Notify ടൂൾകിറ്റ് പരിശോധിക്കുക. കൂടാതെ, താങ്കളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയുക. WA Notify എത്രത്തോളം കൂടുതൽ ആളുകൾ ഉപയോഗിക്കുന്നോ, അത്രത്തോളം അത് താങ്കളെയും താങ്കളുടെ സമൂഹത്തെയും പരിരക്ഷിക്കാൻ സഹായിക്കുന്നു.

പതിവായി ചോദിക്കുന്ന മറ്റ് ചോദ്യങ്ങൾ

WA Notify-ൽ എന്റെ എക്സ്പോഷർ തീയതി ഞാൻ എങ്ങനെ കണ്ടെത്തും?

ഒരു iPhone-ൽ:

 • Settings (സെറ്റിങ്സ്)-ലേക്ക് പോകുക
 • Exposure Notifications (എക്സ്പോഷർ നോട്ടിഫിക്കേഷൻ) തിരഞ്ഞെടുക്കുക അല്ലെങ്കിൽ സെർച്ച് ബാറിൽ Exposure Notifications (എക്സ്പോഷർ നോട്ടിഫിക്കേഷൻ) എന്ന് നൽകുക
 • "താങ്കൾക്ക് കോവിഡ്-19 ബാധിച്ചിരിക്കാം" എന്നതിന് കീഴിൽ സാധ്യമായ സമ്പർക്കത്തിന്റെ ഏകദേശ തീയതി കാണിക്കും

ഒരു Android-ൽ:

 • WA Notify ആപ്പ് തുറക്കുക
 • “Possible exposure reported” ("സാധ്യതയുള്ള എക്സ്പോഷർ റിപ്പോർട്ട്") എന്നതിന് കീഴിൽ See Details (വിശദാംശങ്ങൾ കാണുക) എന്നത് തിരഞ്ഞെടുക്കുക
 • സാധ്യമായ എക്സ്പോഷറിന്റെ താങ്കളുടെ ഏകദേശ തീയതി “Possible Exposure Date” ("സാധ്യമായ എക്സ്പോഷർ തീയതി") എന്നതിന് കീഴിൽ കാണിക്കും
Washington State Department of Health (DOH)-ൽ നിന്ന് എനിക്ക് ഒരു നോട്ടിഫിക്കേഷനും ഒപ്പം/അല്ലെങ്കിൽ ഒരു ടെക്സ്റ്റും ലഭിച്ചു. എന്തുകൊണ്ട്?

അടുത്തിടെ കോവിഡ്-19 ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയ എല്ലാവർക്കും DOH ഒരു ടെക്സ്റ്റ് മെസേജും ഒപ്പം/അല്ലെങ്കിൽ പോപ്പ്-അപ്പ് നോട്ടിഫിക്കേഷനും അയയ്ക്കുന്നു. അങ്ങനെ WA Notify ഉപയോക്താക്കൾക്ക് സാധ്യതയുള്ള എക്സ്പോഷറിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് വേഗത്തിലും അജ്ഞാതനാമകമായും മുന്നറിയിപ്പ് നൽകാൻ കഴിയും. ഈ നോട്ടിഫിക്കേഷനുകളെക്കുറിച്ച് കൂടുതലറിയുക, അവ എങ്ങനെയിരിക്കുന്നുവെന്ന് കാണുക.

താങ്കൾക്ക് ഒരു ടെക്സ്റ്റ് മെസേജും നോട്ടിഫിക്കേഷനും ലഭിക്കുകയാണെങ്കിൽ, താങ്കൾ നോട്ടിഫിക്കേഷൻ ടാപ് ചെയ്യുക അല്ലെങ്കിൽ ടെക്സ്റ്റ് മെസേജിലെ ലിങ്ക് ക്ലിക്കുചെയ്യുക മാത്രം ചെയ്താൽ മതി. സാധ്യമായ എക്സ്പോഷറിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് അജ്ഞാതനാമകമായി മുന്നറിയിപ്പ് നൽകുന്നതിന് WA Notify-യിലെ ഘട്ടങ്ങൾ പിന്തുടരുക.

പൊതുജനാരോഗ്യസംഘടനയിലേക്ക് എന്റെ WA Notify ഡാറ്റ സംഭാവന ചെയ്യുന്നതിനെ കുറിച്ച് എനിക്ക് ഒരു നോട്ടിഫിക്കേഷൻ ലഭിച്ചു. എന്തുകൊണ്ട്?

WA Notify എത്ര നന്നായി പ്രവർത്തിക്കുന്നുവെന്ന് അറിയാൻ DOH ആഗ്രഹിക്കുന്നു. അതുവഴി ഈ ടൂളിന് എന്തെങ്കിലും മെച്ചപ്പെടുത്തലുകൾ ആവശ്യമാണെങ്കിൽ അത് നടത്താൻ ഞങ്ങൾക്ക് കഴിയും. താങ്കളുടെ WA Notify ഡാറ്റ പങ്കിടാൻ താങ്കൾ സമ്മതിച്ചാലും താങ്കളുടെ സ്വകാര്യത പൂർണ്ണമായും പരിരക്ഷിക്കപ്പെടും. വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയോ പങ്കിടുകയോ ചെയ്യുന്നില്ല, താങ്കളെ തിരിച്ചറിയാനുള്ള ഒരു മാർഗവുമുണ്ടാകില്ല. DOH-ന് മാത്രമേ ഈ ഡാറ്റ ആക്സസ് ചെയ്യാൻ കഴിയൂ, അതും സംസ്ഥാന തലത്തിൽ മാത്രം.

WA Notify ഉപയോക്താക്കൾ അവരുടെ ഡാറ്റ പങ്കിടാൻ സമ്മതിക്കുന്നുവെങ്കിൽ, എന്താണ് ശേഖരിക്കുന്നത്?

താങ്കളുടെ ഡാറ്റ പങ്കിടാൻ താങ്കൾ സമ്മതിച്ചാലും താങ്കളുടെ സ്വകാര്യത പൂർണ്ണമായും പരിരക്ഷിക്കപ്പെടും. വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയോ പങ്കിടുകയോ ചെയ്യുന്നില്ല, താങ്കളെ തിരിച്ചറിയാനുള്ള ഒരു മാർഗവുമുണ്ടാകില്ല. DOH-ന് മാത്രമേ സംസ്ഥാനതലത്തിലുള്ള ഈ ഡാറ്റ കാണാൻ കഴിയൂ, ഇനിപ്പറയുന്നവ അതിൽ ഉൾപ്പെടും:

 • WA Notify-ലൂടെ അവരുടെ ഡാറ്റ പങ്കിടാൻ സമ്മതിക്കുന്ന ആളുകളുടെ എണ്ണം. നമ്മുടെ സാമ്പിളിന്റെ പ്രാതിനിധ്യം എത്രത്തോളമുണ്ടെന്ന് അറിയാൻ ഇത് ഞങ്ങളെ സഹായിക്കുന്നു.
 • WA Notify ഉപയോക്താക്കളെ അറിയിക്കുന്നതിന് ലഭിച്ച എക്സ്പോഷർ അറിയിപ്പുകളുടെ എണ്ണം. കോവിഡ്-19 ന്റെ വ്യാപനത്തിലെ പ്രവണതകൾ കാണാൻ ഇത് നമ്മെ സഹായിക്കുന്നു.
 • എക്സ്പോഷർ നോട്ടിഫിക്കേഷനിൽ ക്ലിക്കുചെയ്യുന്ന ആളുകളുടെ എണ്ണം. പൊതുജനാരോഗ്യസംഘടനയുടെ ശുപാർശകൾ പരിഗണിക്കാൻ ആളുകൾ എത്രമാത്രം സന്നദ്ധരാണെന്ന് കണ്ടെത്താൻ ഇത് നമ്മെ സഹായിക്കുന്നു.
 • കോവിഡ്-19 പോസിറ്റീവ് ആയ ഒരാളുടെ സമീപത്തുണ്ടായിരുന്ന ആളുകളുടെ എണ്ണം, എന്നാൽ സമ്പർക്കത്തെക്കുറിച്ച് അറിയിക്കാൻ വേണ്ടത്ര അടുത്തോ അല്ലെങ്കിൽ വളരെ ദൂരെയോ അല്ലാത്ത ആളുകളുടെ എണ്ണം. WA Notify-യിൽ ഒരു എക്സ്പോഷർ നിർണ്ണയിക്കുന്ന അൽഗൊരിതം ക്രമീകരിക്കേണ്ടതുണ്ടോ എന്ന് പരിഗണിക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു.
എന്റെ iPhone-ൽ WA Notify ഞാൻ പ്രവർത്തനക്ഷമമാക്കുമ്പോൾ, "ലഭ്യത അലേർട്ടുകൾ" ടോഗിൾ ഓണാക്കണോ ഓഫാക്കണോ?

ഓഫാക്കിയാലും കുഴപ്പമില്ല. താങ്കൾ വാഷിംഗ്ടൺ സ്റ്റേറ്റിന് പുറത്ത് കുറേ സമയത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ അത് ഓണാക്കാൻ ശുപാർശ ചെയ്യുന്നുവെങ്കിലും. ലഭ്യത അലേർട്ടുകൾ ഓണായിരിക്കുമ്പോൾ, WA Notify പോലുള്ള ഒരു എക്സ്പോഷർ അറിയിപ്പ് ടൂൾ നൽകുന്ന മറ്റൊരു ലൊക്കേഷനിലേക്ക് താങ്കൾ യാത്ര ചെയ്യുമ്പോൾ താങ്കൾക്ക് ഒരു നോട്ടിഫിക്കേഷൻ ലഭിച്ചേക്കാം. താങ്കൾക്ക് ഒരു iPhone ഉണ്ടെങ്കിൽ, താങ്കൾക്ക് ഒന്നിലധികം പ്രദേശങ്ങൾ ചേർക്കാൻ കഴിയും, പക്ഷേ ഒരു പ്രദേശത്ത് മാത്രമേ ഒരു സമയം സജീവമാകാൻ കഴിയൂ. പുതിയത് സജീവമാക്കുന്നതിന് താങ്കൾ ഒരു പ്രദേശം നീക്കംചെയ്യേണ്ട ആവശ്യമില്ല. താങ്കൾക്ക് ഒരു Android ഫോൺ ഉണ്ടെങ്കിൽ, ഒന്നിലധികം സംസ്ഥാനങ്ങളിൽ നിന്ന് WA Notify പോലുള്ള എക്സ്പോഷർ നോട്ടിഫിക്കേഷൻ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ താങ്കൾക്ക് കഴിയും. എന്നാൽ WA Notify-യുമായി പൊരുത്തപ്പെടുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷൻ മാത്രമേ ഒരു സമയത്ത് സജീവമാകൂ.

WA Notify ഉപയോഗിക്കുന്നത് ഞാൻ തിരഞ്ഞെടുക്കേണ്ടതുണ്ടോ?

ഉണ്ട്. WA Notify ഉപയോഗിക്കുന്നത് സ്വതന്ത്രവും സ്വമേധയാ ഉള്ളതുമാണ്. താങ്കൾക്ക് എപ്പോൾ വേണമെങ്കിലും ഇത് ഒഴിവാക്കാം. ഇത് ചെയ്യുന്നതിന്, ഒരു iPhone-ൽ ഫീച്ചർ ഓഫാക്കുക അല്ലെങ്കിൽ Android ഫോണിൽ നിന്ന് ആപ്പ് ഇല്ലാതാക്കുക. താങ്കൾ ഒഴിവാക്കിക്കഴിഞ്ഞാൽ, ഫോൺ അടുത്തുള്ള മറ്റ് ഉപയോക്താക്കളിൽ നിന്ന് സംഭരിച്ചിരിക്കുന്ന എല്ലാ ക്രമരഹിതമായ കോഡുകളും ഇല്ലാതാക്കപ്പെടും. അവ വീണ്ടെടുക്കാൻ കഴിയില്ല.

WA Notify ഒരു കോൺടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനാണോ?

അല്ല. WA Notify താങ്കളുടെ അടുത്തുണ്ടായിരുന്ന ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ ട്രാക്കുചെയ്യുകയോ കണ്ടെത്തുകയോ ചെയ്യുന്നില്ല. അതിനാൽ ഇത് "കോൺടാക്റ്റ് ട്രേസിംഗ്" നടത്തുന്നില്ല. കോവിഡ്-19 പോസിറ്റീവ് ആയ ഒരു വ്യക്തിയുമായി സമ്പർക്കം പുലർത്തിയിരിക്കാമെന്ന് കോൺടാക്റ്റ് ട്രേസിംഗ് വഴി തിരിച്ചറിയുന്നു. ഈ ടൂൾ ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നില്ല. അതിനാൽ താങ്കൾ ആരെല്ലാമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്ന് ആർക്കും അറിയാൻ കഴിയില്ല.

"എക്സ്പോഷർ" എന്നാൽ എന്താണ്?

പിന്നീട് കോവിഡ്-19 പോസിറ്റീവ് ആയ മറ്റൊരു WA Notify ഉപയോക്താവിന് സമീപം താങ്കളുടെ സമ്പർക്കമുണ്ടാകുമ്പോൾ ഒരു എക്സ്പോഷർ സംഭവിക്കുന്നു. ഒരു എക്സ്പോഷർ നിർണ്ണയിക്കുന്നതിന്, WA Notify ഒരു അൽഗോരിതം ഉപയോഗിച്ച് താങ്കൾക്ക് മുന്നറിയിപ്പ് നൽകേണ്ട ആവശ്യമില്ലാത്തത്ര സുരക്ഷിതമായ അകലത്തിലോ വളരെ അടുത്തോ ആയവയിൽ നിന്ന് കോവിഡ് -19 പകരാൻ സാധ്യതയുള്ള സംഭവങ്ങൾ തിരിച്ചറിയുന്നു. മറ്റൊരു ഉപയോക്താവുമായുള്ള താങ്കളുടെ ആശയവിനിമയം കോവിഡ് -19 വ്യാപനത്തിന്റെ ഗണ്യമായ അപകടസാധ്യതയുണ്ടെന്ന് DOH വിശ്വസിക്കുന്ന സാഹചര്യങ്ങൾ നിറവേറ്റുന്ന തരത്തിൽ മതിയായ സമയമുണ്ടെങ്കിൽ മാത്രമേ WA Notify താങ്കൾക്ക് ഒരു എക്സ്പോഷർ അറിയിപ്പ് അയയ്ക്കുകയുള്ളൂ. ഈ അൽഗോരിതം പൊതുജനാരോഗ്യ ഉദ്യോഗസ്ഥർക്ക് ക്രമീകരിക്കാൻ കഴിയും.

ഞാൻ എക്സ്പോസ് ചെയ്യപ്പെട്ടിരിക്കാമെന്ന് WA Notify എന്നോട് പറയുകയാണെങ്കിൽ എന്ത് സംഭവിക്കും?

WA Notify താങ്കൾ എക്സ്പോസ് ചെയ്തിരിക്കാമെന്ന് കണ്ടെത്തുകയാണെങ്കിൽ, താങ്കളുടെ ഫോണിലെ ഒരു നോട്ടിഫിക്കേഷൻ താങ്കൾ അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഒരു വെബ്സൈറ്റിലേക്ക് താങ്കളെ നയിക്കും. എങ്ങനെ എവിടെ പരിശോധന നടത്തണം, താങ്കളെയും താങ്കളുമായി അടുപ്പമുള്ളവരെയും സുരക്ഷിതമായി വയ്ക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ, താങ്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനുള്ള ഉറവിടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വെബ്സൈറ്റിലെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയും പാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

എനിക്ക് കോവിഡ്-19 പോസിറ്റീവ് ആയാൽ മറ്റുള്ളവർ അറിയുമോ?

ഇല്ല. WA Notify താങ്കളെക്കുറിച്ചുള്ള ഒരു വിവരവും മറ്റാരുമായും പങ്കുവയ്ക്കില്ല. ആർക്കെങ്കിലും സാധ്യതയുള്ള എക്സ്പോഷർ സംബന്ധിച്ച ഒരു നോട്ടിഫിക്കേഷൻ ലഭിക്കുമ്പോൾ, അടുത്തിടെ സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾ കോവിഡ്-19 പോസിറ്റീവ് ആണെന്ന് മാത്രമേ അവർ അറിയൂ. ആ വ്യക്തി ആരാണെന്നോ എവിടെയാണ് എക്സ്പോഷർ സംഭവിച്ചതെന്നോ അവർക്ക് മനസ്സിലാവില്ല.

WA Notify-ക്കായി ഞാൻ പണം നൽകേണ്ടതുണ്ടോ?

ഇല്ല. WA Notify സൗജന്യമാണ്.

WA Notify വാഷിംഗ്ടൺ സംസ്ഥാനത്തെ എങ്ങനെ സഹായിക്കും?

വാഷിംഗ്ടൺ സർവകലാശാല നടത്തിയ ഒരു പഠനം, (ഇംഗ്ലീഷിൽ മാത്രം) എക്സ്പോഷർ നോട്ടിഫിക്കേഷൻ എത്രത്തോളം കൂടുതൽ ആളുകൾ ഉപയോഗിക്കുന്നുണ്ടോ അത്രത്തോളം കൂടുതൽ പ്രയോജനം ലഭിക്കുമെന്ന് കണ്ടെത്തി. WA Notify ഏകദേശം 40 മുതൽ 115 വരെ ജീവനുകൾ രക്ഷിച്ചുവെന്നും ഇത് ഉപയോഗത്തിലിരുന്ന ആദ്യത്തെ നാല് മാസത്തിനുള്ളിൽ ഏകദേശം 5,500 കോവിഡ് -19 കേസുകൾ തടയാൻ സാധിച്ചെന്നും ഫലങ്ങൾ കാണിക്കുന്നു. WA Notify ഉപയോഗിക്കുന്ന കുറച്ച് ആളുകൾ പോലും കോവിഡ് -19 അണുബാധകളും മരണങ്ങളും കുറയ്ക്കുമെന്ന് ഡാറ്റ മോഡലുകൾ കാണിക്കുന്നു. ഇത് കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള മികച്ച ടൂളാണ് WA Notify എന്ന് തെളിയിക്കുന്നു.

ഞാൻ സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ WA Notify പ്രവർത്തിക്കുമോ?

ഉണ്ട്. അതേ Google/Apple സാങ്കേതികവിദ്യ ഉപയോഗിക്കുന്ന (ഇംഗ്ലീഷിൽ മാത്രം) ഒരു സംസ്ഥാനത്തേക്ക് താങ്കൾ യാത്ര ചെയ്യുകയാണെങ്കിൽ, ആ സംസ്ഥാനത്തെ ഉപയോക്താക്കളുമായി താങ്കളുടെ ഫോൺ ക്രമരഹിതമായ കോഡുകൾ കൈമാറുന്നത് തുടരും. താങ്കളുടെ സ്മാർട്ട്​ഫോണിന്റെ സെറ്റിങ്സിൽ മാറ്റങ്ങൾ ഒന്നും വരുത്തേണ്ടതില്ല. താങ്കൾ ദീർഘകാലത്തേക്ക് വാഷിംഗ്ടണിൽ നിന്ന് മാറുകയാണെങ്കിൽ, പ്രാദേശിക പിന്തുണയും അലേർട്ടുകളും ലഭിക്കുന്നതിന് താങ്കളുടെ പുതിയ സംസ്ഥാനത്തെ ഓപ്ഷനുകൾ അവലോകനം ചെയ്യണം.

മറ്റ് ഉപയോക്താക്കളെ അറിയിക്കാൻ WA Notify എത്ര സമയമെടുക്കും?

ഒരു കോവിഡ് പോസിറ്റീവ് ഉപയോക്താവ് മറ്റ് WA Notify ഉപയോക്താക്കൾക്ക് അജ്ഞാതനാമകമായി മുന്നറിയിപ്പ് നൽകുന്നതിന് WA Notify-യിലെ ഘട്ടങ്ങൾ പിന്തുടർന്നതിന് ശേഷം, മറ്റൊരു ഉപയോക്താവുമായി സമ്പർക്കം പുലർത്തിയ ഉപയോക്താക്കൾക്ക് 24 മണിക്കൂറിനുള്ളിൽ ഒരു നോട്ടിഫിക്കേഷൻ ലഭിക്കും.

WA Notify-ൽ നിന്ന് ഒന്നിലധികം അലേർട്ടുകൾ സ്വീകരിക്കാൻ സാധ്യമാണോ?

പോസിറ്റീവ് ടെസ്റ്റ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഒരു പോപ്പ്-അപ്പ് നോട്ടിഫിക്കേഷനും ടെക്സ്റ്റ് മെസേജും ലഭിച്ചേക്കാം. ഒന്നിലധികം തവണ സമ്പർക്കം ഉണ്ടായേക്കാവുന്ന ഉപയോക്താക്കളെ ഓരോ പുതിയ എക്സ്പോഷറും അറിയിക്കും.

എനിക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിൽ WA Notify യോട് ഞാൻ എങ്ങനെ പറയും?

താങ്കൾ ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ, DOH-ൽ നിന്നോ താങ്കളുടെ പ്രാദേശിക പൊതുജനാരോഗ്യ അതോറിറ്റിയിൽ നിന്നോ ആരെങ്കിലും താങ്കളെ സമീപിക്കുകയാണെങ്കിൽ, താങ്കൾ WA Notify ആണോ ഉപയോഗിക്കുന്നതെന്ന് അവർ ചോദിക്കും. ആണെങ്കിൽ, അവർ താങ്കൾക്ക് ഒരു വെരിഫിക്കേഷൻ ലിങ്ക് ഒപ്പം/അല്ലെങ്കിൽ നോട്ടിഫിക്കേഷൻ അയയ്ക്കുകയും WA Notify-ലേക്ക് അത് നൽകുന്നതിനുള്ള ചുവടുകൾ പാലിക്കാൻ താങ്കളെ സഹായിക്കുകയും ചെയ്യും. ലിങ്കോ നോട്ടിഫിക്കേഷനോ താങ്കളുടെ സ്വകാര്യ വിവരങ്ങളുമായി ബന്ധിപ്പിച്ചിട്ടില്ല. അടുത്തിടെ കോവിഡ്-19 പോസിറ്റീവ് ആയ ആളുകൾ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളിലേക്ക് DOH ഒരു ടെക്സ്റ്റ് മെസേജും ഒപ്പം/അല്ലെങ്കിൽ നോട്ടിഫിക്കേഷനും അയയ്ക്കുന്നു.

താങ്കൾ ഘട്ടങ്ങൾ പിന്തുടരുമ്പോൾ WA Notify എക്സ്പോഷർ അറിയിപ്പുകൾ ആർക്കാണ് ലഭിക്കുക എന്നറിയാൻ DOH-ന് ഒരു മാർഗവുമില്ല. എക്സ്പോഷർ അറിയിപ്പിൽ താങ്കളെ കുറിച്ചുള്ള ഒരു വിവരവും ഉൾപ്പെടില്ല. WA Notify-ൽ അജ്ഞാതനാമകമായി കൂടുതൽ ആളുകൾ അവരുടെ ഫലങ്ങൾ സ്ഥിരീകരിക്കുമ്പോൾ, കോവിഡ് -19 ന്റെ വ്യാപനം കൂടുതൽ തടയാൻ നമുക്ക് കഴിയും.

താങ്കൾ പോസിറ്റീവ് ടെസ്റ്റ് നടത്തുകയും WA Notify-ൽ താങ്കളുടെ ഫലം അജ്ഞാതനാമകമായി സ്ഥിരീകരിക്കുകയും ചെയ്യേണ്ടതുണ്ടെങ്കിൽ, സാധ്യതയുള്ള എക്സ്പോഷറിനെക്കുറിച്ച് മറ്റ് WA Notify ഉപയോക്താക്കളെ അജ്ഞാതനാമകമായി അറിയിക്കുന്നതിനുള്ള ഒരു വെരിഫിക്കേഷൻ കോഡ് അഭ്യർത്ഥിക്കുന്നതിനുള്ള ഘട്ടങ്ങൾക്കായി ഈ പേജിലെ "താങ്കൾ ഒരു സെൽഫ് ടെസ്റ്റിലൂടെ കോവിഡ്-19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ മറ്റുള്ളവരെ എങ്ങനെ അറിയിക്കാം" എന്ന വിഭാഗം കാണുക.

എന്റെ ഫോണിലേക്ക് WA Notify ചേർത്തതിന് ശേഷം ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ മാത്രമേ അധിക നടപടി ആവശ്യമുള്ളൂ:

 1. താങ്കൾക്ക് കോവിഡ്-19 പോസിറ്റീവ് ആണെന്ന് ടെസ്റ്റ് ചെയ്യുന്നു, അല്ലെങ്കിൽ
 2. താങ്കൾ സമ്പർക്കം പുലർത്തിയിരിക്കാമെന്ന് താങ്കൾക്ക് ഒരു നോട്ടിഫിക്കേഷൻ ലഭിക്കുന്നു.

താങ്കൾ ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ, DOH-ൽ നിന്നോ താങ്കളുടെ പ്രാദേശിക പൊതുജനാരോഗ്യ അതോറിറ്റിയിൽ നിന്നോ ആരെങ്കിലും താങ്കളെ സമീപിക്കുകയാണെങ്കിൽ, താങ്കൾ WA Notify ആണോ ഉപയോഗിക്കുന്നതെന്ന് അവർ ചോദിക്കും. ആണെങ്കിൽ, അവർ താങ്കൾക്ക് ഒരു വെരിഫിക്കേഷൻ ലിങ്ക് ഒപ്പം/അല്ലെങ്കിൽ നോട്ടിഫിക്കേഷൻ അയയ്ക്കുകയും WA Notify-ലേക്ക് അത് നൽകുന്നതിനുള്ള ചുവടുകൾ പാലിക്കാൻ താങ്കളെ സഹായിക്കുകയും ചെയ്യും. ലിങ്കോ നോട്ടിഫിക്കേഷനോ താങ്കളുടെ വ്യക്തിഗത വിവരങ്ങളുമായി ബന്ധിപ്പിച്ചിട്ടില്ല. എക്സ്പോഷറിനെക്കുറിച്ച് ആപ്പ് ആരെ അറിയിക്കുമെന്ന് അറിയാൻ DOH-ന് ഒരു മാർഗവുമില്ല. എക്സ്പോഷർ അറിയിപ്പിൽ താങ്കളെ കുറിച്ചുള്ള ഒരു വിവരവും ഉൾപ്പെടില്ല. WA Notify-ൽ അജ്ഞാതനാമകമായി കൂടുതൽ ആളുകൾ അവരുടെ ഫലങ്ങൾ സ്ഥിരീകരിക്കുമ്പോൾ, കോവിഡ് -19 ന്റെ വ്യാപനം കൂടുതൽ തടയാൻ നമുക്ക് കഴിയും.

താങ്കൾക്ക് പോസിറ്റീവ് ആണെന്ന് ടെസ്റ്റ് ചെയ്യുകയും ഒരു വെരിഫിക്കേഷൻ കോഡ് ആവശ്യമാവുകയും ചെയ്തിട്ടുണ്ടെങ്കിൽ, സാധ്യതയുള്ള എക്സ്പോഷറിനെ കുറിച്ച് മറ്റ് WA Notify ഉപയോക്താക്കളെ അജ്ഞാതനാമകമായി അറിയിക്കുന്നതിന് ഒരു വെരിഫിക്കേഷൻ കോഡ് അഭ്യർത്ഥിക്കുന്നതിനുള്ള നടപടികൾക്കായി ഈ പേജിലെ മുകളിലെ "ഒരു സെൽഫ് ടെസ്റ്റ് ഉപയോഗിച്ച് താങ്കൾ കോവിഡ്-19 പോസിറ്റീവ് ആണെങ്കിൽ മറ്റുള്ളവരെ എങ്ങനെ അറിയിക്കാം” എന്ന സെക്ഷൻ പരിശോധിക്കുക.

WA Notify ഉപയോഗിക്കുന്നത് എന്റെ ബാറ്ററിയുടെ ചാർജ് കുറയ്ക്കുമോ അല്ലെങ്കിൽ ധാരാളം ഡാറ്റ ഉപയോഗിക്കുമോ?

ഇല്ല. ബ്ലൂടൂത്തിന്റെ കുറഞ്ഞ ഊർജ്ജ സാങ്കേതികവിദ്യ ഉപയോഗിച്ച് താങ്കളുടെ ഡാറ്റയിലും ബാറ്ററി ലൈഫിലും കുറഞ്ഞ പ്രഭാവം ചെലുത്തുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

WA Notify ധാരാളം ബാറ്ററി ലൈഫ് ഉപയോഗിക്കുന്നതായി തോന്നുന്നത് എന്തുകൊണ്ടാണ്?

വാസ്തവത്തിൽ അങ്ങനെയല്ല. താങ്കളുടെ ഉപകരണത്തിലെ ബാറ്ററി ഉപയോഗം, ഓരോ ദിവസവും ഉപയോഗിക്കുന്ന ബാറ്ററിയുടെ എത്ര ശതമാനത്തിൽ WA Notify പോലുള്ള ആപ്പുകൾ ഉൾപ്പെടുന്നുവെന്ന് കാണിക്കുന്നു. മിക്ക ആപ്പുകളും ടൂളുകളും രാത്രി മുഴുവനും പ്രവർത്തിക്കില്ല. അതുപോലെ WA Notify-യും പ്രവർത്തിക്കില്ല, പക്ഷേ ഒരു പോസിറ്റീവ് ഉപയോക്താവുമായി പൊരുത്തപ്പെടുന്നതിന് ഓരോ മണിക്കൂറിലും ഇത് ക്രമരഹിതമായ കോഡുകൾ പരിശോധിക്കുന്നു. അതുവഴി സാധ്യമായ എക്സ്പോഷറുകളെ കുറിച്ച് താങ്കൾക്ക് മുന്നറിയിപ്പ് നൽകാൻ കഴിയും. അതിനാൽ, ഉദാഹരണത്തിന്, താങ്കൾ ഉറങ്ങുമ്പോൾ മറ്റ് ആപ്ലിക്കേഷനുകളൊന്നും പ്രവർത്തിപ്പിക്കുന്നില്ലെങ്കിൽ, WA Notify ആ സമയത്ത് ഉപയോഗിച്ച ബാറ്ററിയുടെ ഉയർന്ന ശതമാനത്തെ പ്രതിനിധീകരിക്കും. WA Notify ധാരാളം ബാറ്ററി ഉപയോഗിക്കുന്നു എന്നല്ല ഇതിനർത്ഥം - ഉപയോഗിക്കുന്ന ബാറ്ററിയുടെ ചെറിയ അളവിന്റെ ഉയർന്ന ശതമാനം മാത്രം ഉപയോഗിക്കുന്നു എന്നാണ്.

WA Notify-ക്കായി ഞാൻ ബ്ലൂടൂത്ത് ഓണാക്കേണ്ടതുണ്ടോ?

ഉണ്ട്. WA Notify ബ്ലൂടൂത്ത് ലോ എനർജി ഉപയോഗിക്കുന്നു, അതിനാൽ സമീപത്തുള്ള മറ്റ് ഉപയോക്താക്കളെ കണ്ടെത്തുന്നതിന് സിസ്റ്റത്തിലെ ബ്ലൂടൂത്ത് എല്ലായ്പ്പോഴും സജീവമായിരിക്കണം.

അത് പ്രവർത്തിക്കുന്നതിന് WA Notify എന്റെ ഫോണിൽ തുറക്കേണ്ടതുണ്ടോ?

ഇല്ല. WA Notify പശ്ചാത്തലത്തിൽ പ്രവർത്തിക്കും.

പഴയ സ്മാർട്ട്ഫോണുകൾ WA Notify പിന്തുണയ്ക്കുന്നുണ്ടോ?

iPhone ഉപയോക്താക്കൾക്ക് താങ്കളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം താഴെപ്പറയുന്നവ ആണെങ്കിൽ WA Notify ഉപയോഗിക്കാം:

 • iOS പതിപ്പ് 13.7 അല്ലെങ്കിൽ പിന്നീടുള്ളത് (iPhone 6s, 6s Plus, SE അല്ലെങ്കിൽ പുതിയതിനുള്ളത്)
 • iOS പതിപ്പ് 12.5 (iPhone 6, 6 plus, 5s നുള്ളത്)

താങ്കളുടെ Android സ്മാർട്ട്ഫോൺ ബ്ലൂടൂത്ത് ലോ എനർജി, Android പതിപ്പ് ആറോ (API 23) അല്ലെങ്കിൽ അതിന് മുകളിലോ പിന്തുണയ്ക്കുന്നുവെങ്കിൽ Android ഉപയോക്താക്കൾക്ക് WA Notify ഉപയോഗിക്കാം.

WA Notify ഉപയോഗിക്കാൻ എനിക്ക് 18 വയസ്സാകേണ്ടതുണ്ടോ?

ഇല്ല. WA Notify താങ്കളുടെ പ്രായം അറിയുകയോ പരിശോധിക്കുകയോ ചെയ്യുന്നില്ല.

ഞാൻ മറ്റൊരാളുമായി ഫോൺ പങ്കിടുകയാണെങ്കിൽ ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുമോ?

എക്സ്പോഷർ സാധ്യതയുള്ള സമയത്ത് ആരാണ് ഫോൺ ഉപയോഗിച്ചിരുന്നത് എന്ന് WA Notify-ക്ക് പറയാൻ കഴിയില്ല. താങ്കൾ ഒരു ഫോൺ പങ്കിടുകയാണെങ്കിൽ, WA Notify കോവിഡ്-19-ന്റെ സാധ്യതയെ സൂചിപ്പിക്കുന്നുണ്ടെങ്കിൽ, ഫോൺ ഉപയോഗിക്കുന്ന എല്ലാവരും പൊതുജനാരോഗ്യ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.

എനിക്ക് ഒരു നോട്ടിഫിക്കേഷനും ഒപ്പം/അല്ലെങ്കിൽ ഒരു ടെക്സ്റ്റും ലഭിച്ചു, എന്നാൽ പരിശോധിച്ച വ്യക്തി ഒരു കുടുംബാംഗമോ വീട്ടിലെ അംഗമോ ആയിരുന്നു. ഞാൻ എന്തുചെയ്യും?

പോസിറ്റീവ് ടെസ്റ്റ് നടത്തിയ WA Notify ഉപയോക്താവ്, എക്സ്പോസ് ചെയ്യപ്പെട്ടേക്കാവുന്ന മറ്റുള്ളവരെ അജ്ഞാതനാമകമായി അലേർട്ട് ചെയ്യുന്നതിനുള്ള ചുവടുകൾ പാലിക്കണം. അതുകൊണ്ട് താങ്കളെ ഉദ്ദേശിച്ചിട്ടല്ലാത്ത ഏതെങ്കിലും ടെക്സ്റ്റുകളോ നോട്ടിഫിക്കേഷനുകളോ വന്നാൽ അത് താങ്കൾക്ക് അവഗണിക്കാവുന്നതാണ്.

താങ്കളുടെ കുടുംബാംഗമോ വീട്ടിലെ അംഗമോ ആയ ഒരു WA Notify ഉപയോക്താവിന് പോസിറ്റീവ് ടെസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും WA Notify-യിൽ അവരുടെ ഫലം സ്ഥിരീകരിക്കേണ്ടതുണ്ട്. ഈ പേജിന്റെ “താങ്കൾ സെൽഫ് ടെസ്റ്റ് വഴി കോവിഡ്-19 പോസിറ്റീവ് കണ്ടെത്തിയാൽ മറ്റുള്ളവരെ എങ്ങനെ അറിയിക്കാം” എന്ന വിഭാഗത്തിലെ ചുവടുകൾ അവർക്ക് പാലിക്കാം.

WA Notify, iPad-കൾ അല്ലെങ്കിൽ സ്മാർട്ട് വാച്ചുകൾ പോലുള്ള ഉപകരണങ്ങളിൽ പ്രവർത്തിക്കുമോ?

ഇല്ല. Exposure Notification സിസ്റ്റം സ്മാർട്ട്ഫോണുകൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്തതാണ്, ഇത് iPad-കളിലോ ടാബ്ലെറ്റുകളിലോ പിന്തുണയ്ക്കുന്നില്ല.

സ്മാർട്ട് ഫോണുകൾ ഇല്ലാത്ത ആളുകൾക്ക് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് വാഷിംഗ്ടൺ സ്റ്റേറ്റ് എന്താണ് ചെയ്യുന്നത്?

കോവിഡ്-19 ന്റെ വ്യാപനം തടയാൻ സഹായിക്കുന്ന ഒരേയൊരു ടൂൾ WA Notify മാത്രമല്ല. ഓരോ വാഷിംഗ്ടൺ നിവാസിക്കും അവർക്ക് ഒരു സ്മാർട്ട്ഫോൺ ഇല്ലെങ്കിൽ പോലും കോൺടാക്റ്റ് ട്രേസിംഗും മറ്റ് ശ്രമങ്ങളും ഗുണം ചെയ്യും. വാക്സിനുകളാണ് കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള ഏറ്റവും മികച്ച മാർഗം. മാസ്ക് ധരിക്കൽ, ശാരീരികമായി അകലം പാലിക്കൽ, ഒത്തുചേരലുകളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തൽ എന്നിവയാണ് കോവിഡ് -19 ന്റെ വ്യാപനം തടയാൻ എല്ലാവർക്കും സഹായിക്കാൻ കഴിയുന്ന മറ്റ് മാർഗങ്ങൾ.

ഫെഡറൽ ഗവൺമെന്റിന്റെ ലൈഫ് ലൈൻ പ്രോഗ്രാം യോഗ്യതയുള്ളവർക്ക് പ്രതിമാസ ഫോൺ ബിൽ ക്രെഡിറ്റ് നൽകുന്നു. പങ്കെടുക്കുന്ന ചില വയർലെസ് സേവന ദാതാക്കൾ ഒരു സൗജന്യ സ്മാർട്ട്ഫോണും നൽകിയേക്കാം. പ്രോഗ്രാമിനെ കുറിച്ച് കൂടുതലറിയുക, ആർക്കാണ് യോഗ്യതയുള്ളത്, എങ്ങനെ അപേക്ഷിക്കാം, വയർലസ് ദാതാക്കളെ എങ്ങനെ പങ്കാളികളാക്കാം (ഇംഗ്ലീഷിൽ മാത്രം).

വാഷിംഗ്ടൺ 30 ലധികം ഭാഷകളിൽ WA Notify പുറത്തിറക്കിയിട്ടുണ്ട്, എന്നാൽ Google Play store-ൽ ഞാൻ എന്തുകൊണ്ട് ഇംഗ്ലീഷിലും സ്പാനിഷിലും മാത്രം ഇത് കാണുന്നു?

ഒരു ഉപയോക്താവിന്റെ ഫോണിലെ ഡിഫോൾട്ട് ആയി സെറ്റ് ചെയ്ത ഭാഷയെ അടിസ്ഥാനമാക്കിയാണ് WA Notify പ്രവർത്തിക്കുന്നത്. WA Notify-യുടെ ഒരു പതിപ്പ് മാത്രമേ ഉള്ളൂ. പക്ഷേ ഏതെങ്കിലും പോപ്പ്-അപ്പുകൾ - ഒരു എക്സ്പോഷർ നോട്ടിഫിക്കേഷൻ, ഉദാഹരണത്തിന് - 30 ലധികം ഭാഷകളിലായി ഒരു ഉപയോക്താവിന്റെ പ്രിയപ്പെട്ട ഭാഷയിൽ ദൃശ്യമാകും.

നോട്ടിഫിക്കേഷൻ ടാപ്പുചെയ്യുന്നതിനോ വെരിഫിക്കേഷൻ ലിങ്ക് ആക്ടിവേറ്റ് ചെയ്യുന്നതിനോ എനിക്ക് എത്ര സമയം വേണം?

WA Notify-യിൽ മറ്റുള്ളവരെ അറിയിക്കുന്നതിനുള്ള ഘട്ടങ്ങൾ പിന്തുടരുന്നതിന് നോട്ടിഫിക്കേഷൻ അല്ലെങ്കിൽ ടെക്സ്റ്റ് മെസേജ് ലഭിച്ചതിന് ശേഷം താങ്കൾക്ക് 24 മണിക്കൂർ സമയമുണ്ട്. താങ്കൾക്ക് നോട്ടിഫിക്കേഷൻ ടാപ്പുചെയ്യാനോ ആ സമയത്തിനുള്ളിൽ വെരിഫിക്കേഷൻ ലിങ്ക് ക്ലിക്കുചെയ്യാനോ കഴിയുന്നില്ലെങ്കിൽ, ഈ പേജിൽ മുകളിൽ നൽകിയിട്ടുള്ള "ഒരു സെൽഫ് ടെസ്റ്റ് നടത്തി താങ്കൾക്ക് കോവിഡ്-19 പോസിറ്റീവ് ആണെങ്കിൽ മറ്റുള്ളവരെ എങ്ങനെ അറിയിക്കാം" എന്ന വിഭാഗത്തിലെ ഘട്ടങ്ങൾ പിന്തുടർന്ന് WA Notify-ൽ താങ്കൾക്ക് ഒരു വെരിഫിക്കേഷൻ കോഡിന് അഭ്യർത്ഥിക്കാവുന്നതാണ്. താങ്കളുടെ കോവിഡ് -19 പരിശോധനാ ഫലങ്ങളെ കുറിച്ച് DOH-ൽ നിന്നോ താങ്കളുടെ പ്രാദേശിക ആരോഗ്യ അതോറിറ്റിയിൽ നിന്നോ ആരെങ്കിലും താങ്കളെ സമീപിക്കുമ്പോൾ താങ്കൾക്ക് ഒരു വെരിഫിക്കേഷൻ ലിങ്കും അഭ്യർത്ഥിക്കാവുന്നതാണ്.

എന്തുകൊണ്ടാണ് വാഷിംഗ്ടൺ ഈ പരിഹാരം തിരഞ്ഞെടുത്തത്?

Google/Apple എക്സ്പോഷർ നോട്ടിഫിക്കേഷൻ സിസ്റ്റം അവലോകനം ചെയ്യുന്നതിനായി സുരക്ഷാ, പൗരാവകാശ വിദഗ്ദ്ധരും നിരവധി കമ്മ്യൂണിറ്റികളിലെ അംഗങ്ങളും ഉൾപ്പെടുന്ന ഒരു സ്റ്റേറ്റ് ഓവർസൈറ്റ് ഗ്രൂപ്പ് വാഷിംഗ്ടൺ രൂപീകരിച്ചു. പ്ലാറ്റ്ഫോമിന്റെ തെളിയിക്കപ്പെട്ട വിശ്വാസ്യത, ശക്തമായ ഡാറ്റ സംരക്ഷണം, മറ്റ് സംസ്ഥാനങ്ങളുടെ ഉപയോഗം എന്നിവ അടിസ്ഥാനമാക്കി ഇത് സ്വീകരിക്കാമെന്ന് ഗ്രൂപ്പ് ശുപാർശ ചെയ്തു.